അമിതവണ്ണം കുറയണോ? ദിവസവും ഈ 10 പഴങ്ങള്‍ ശീലമാക്കൂ

അമിതവണ്ണം കുറയ്ക്കാന്‍ പാടുപെടുന്നവര്‍ ധാരളമുണ്ട് നമുക്ക് ചുറ്റും. എത്ര ഡയറ്റ് ചെയ്തിച്ചും എക്‌സര്‍സൈസ് ചെയ്തിട്ടും വണ്ണം കുറയാത്തവര്‍ ദിവസവും ഈ പത്ത് പഴങ്ങള്‍ ശീലമാക്കിയാല്‍ മതി

1. ആപ്പിള്‍.

ശരീരത്തിലെ കൊഴുപ്പിനെ അലിയിക്കാന്‍ കഴിവുണ്ട് ആപ്പിളിന്. പെക്ടിന്‍ എന്നറിയപ്പെടുന്ന ഫൈബര്‍ സമ്പുഷ്ടമാണ് ആപ്പിള്‍. ശരീര കോശങ്ങളിലെ കൊഴുപ്പിനെ വലിച്ചെടുക്കാനുള്ള ശേഷി പെക്ടിനുണ്ട്. ഭക്ഷണത്തിന് മുമ്പ് കഴിക്കുന്ന ഒരു ആപ്പിള്‍ ശരീരത്തിലെ കൊഴുപ്പിനെ വലിച്ചടുത്ത് അമിതവണ്ണം കുറയ്ക്കും

2. തണ്ണിമത്തന്‍

തണ്ണിമത്തനില്‍ അടങ്ങിയ ജലാംശത്തില്‍ കലോറി മൂല്യം വളരെ കുറവാണ്. ദിവസേന തണ്ണിമത്തന്‍ കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പ് അടിഞ്ഞു കൂടുന്നത് നിയന്ത്രിക്കുന്നതിന് ഒപ്പം മസിലുകള്‍ക്ക് ശക്തി പകരാനും തണ്ണിമത്തനില്‍ അടങ്ങിയ ഘടകങ്ങള്‍ക്ക് കഴിയും.

3. സബര്‍ജല്ലി

ഉയര്‍ന്ന ഫൈബര്‍ മൂല്യമുള്ളതാണ് സബര്‍ജല്ലി പഴം. ഒപ്പം ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും സഹായിക്കും. ശരീരത്തിലെ മാലിന്യങ്ങളെ അലിയിപ്പിക്കാനുള്ള കഴിവും സബര്‍ജല്ലിയിലെ ഘടകങ്ങള്‍ക്കുണ്ട്.

4. സ്ട്രോബറി

ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന അഡിപൊണെക്ടിന്‍, വിശപ്പ് ഉല്‍പാദിപ്പിക്കുന്ന ലെപ്ടിന്‍ എന്നീ ഹോര്‍മോണുകള്‍ പ്രധാനപ്പെട്ടതാണ്. ഐ രണ്ട് ഹോര്‍മോണുകള്‍ക്കും കൊഴുപ്പിനെ അലിയിക്കാനും ശരീരത്തെ പോഷിപ്പിക്കാനും ശേഷിയുണ്ട്.

5. നാരങ്ങ

ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ മലബന്ധം കുറയ്ക്കാനും ദഹനം എളുപ്പത്തിലാക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.

6. കരിക്ക്

കരിക്കില്‍ അടങ്ങിയ എണ്ണയുടെ അംശം ശരീരത്തിന്റെ ഊഷ്മാവ് ഉയര്‍ത്തും. ഇതോടെ ശരീരത്തിലെ കൊഴുപ്പ് കൂടുതല്‍ എളുപ്പത്തില്‍ അലിയും. കരളിലെ കോശങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകള്‍ കരിക്കില്‍ അടങ്ങിയിട്ടുണ്ട്.

രക്ത സമ്മര്‍ദ്ദം ഉയരുന്നത് തടയാനും കരിക്കിന് കഴിയും. കരിക്കിന്‍ വെള്ളത്തിനൊപ്പം കരിക്ക് കൂടി കഴിക്കുന്നത് എളുപ്പം വയര്‍ നിറഞ്ഞു എന്ന് തോന്നലുണ്ടാക്കും. ഇത് അമിത ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും.

7. മാതളം

ശരീരത്തില്‍ അടങ്ങിയ അമിത കൊളസ്ട്രോളിനെ അലിയിക്കാനുള്ള ശേഷി മാതളത്തിനുണ്ട്. മാതളം കഴിച്ചാല്‍ കുറച്ച് ആഹാരം മതിയാകും. ആവശ്യത്തിനുള്ള കലോറി മൂല്യം നല്‍കാന്‍ മാതളത്തിന് കഴിയും.

8. പപ്പായ

പപ്പെയ്ന്‍ എന്ന എന്‍സൈം അടങ്ങിയ പഴമാണ് പപ്പായ. ഇത് ദഹനം വര്‍ദ്ധിപ്പിക്കും. ആമാശയ അള്‍സറിനെ പ്രതിരോധിക്കാന്‍ പപ്പെയ്ന് കഴിയും. ശരീരത്തിലെ പഞ്ചസാരയുടെ അളവിനെയും പപ്പെയ്ന്‍ നിയന്ത്രിക്കും.

9. മുന്തിരി

കൊഴുപ്പിനോട് പൊരുതാന്‍ ശേഷിയുള്ള പഴവര്‍ഗ്ഗമാണ് മുന്തിരി. ഇതില്‍ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകള്‍ ആണ് താരം. കാന്‍സറിന് കാരണമായ ധാതുക്കളെ ഇല്ലാതാക്കാനും മുന്തിരിയിലെ ഘടകങ്ങള്‍ക്ക് കഴിയും.

10. ഓറഞ്ച്

വിറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ് ഓറഞ്ച്. ഇത് കൊളാജന്‍ ഉത്പാദിപ്പിക്കും. ത്വക്കിന്റെ പുതുമ നിലനിര്‍ത്താന്‍ ഉത്തമമാണ് കൊളാജന്‍. ഉയര്‍ന്ന ജലാംശവും ഫൈബറും എപ്പോഴും യുവത്വം നിലനിര്‍ത്താനും അമിത ഭാരം കുറയ്ക്കാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News