യൂറിക് ആസിഡ് കൂടുതലാണോ ? പേടിക്കേണ്ട, പരിഹാരം ദാ ഇതിലുണ്ട് !

uric acid

ഇന്ന് നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് യൂറിക് ആസിഡ്. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ ഇത് ക്രിസ്റ്റലുകളായി മാറി സന്ധികളിലും മറ്റും അടിഞ്ഞു കൂടി നീരും വേദനയുമെല്ലാം ഉണ്ടാക്കുന്നു.

കൈകാല്‍ കാല്‍ മുട്ടുകളിലും കണങ്കാലിലുമെല്ലാം നീരു വരുന്ന അവസ്ഥ ഇതു കൊണ്ടുണ്ടാകുന്നു. ഒരു സമയം ഒരു സന്ധിയിലേ സാധാരണയായി ഈ അവസ്ഥ ഉണ്ടാകും. യൂറിക് ആസിഡ് നിയന്ത്രിച്ചു നിര്‍ത്തുന്നത് വാതം, സന്ധിവേദന പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കും.

ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കുന്നതിനുള്ള ചില ഭക്ഷണങ്ങളാണ് ചുവടെ,

1. ഡ്രൈഡ് ആപ്രിക്കോട്ട്

പ്യൂരിന്‍ കുറവും നാരുകള്‍ അടങ്ങിയതുമായ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

2. വാള്‍നട്‌സ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്‌സ് കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും.

3. ബദാം

ബദാമില്‍ പ്യൂരിന്‍ കുറവാണ്. കൂടാതെ ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.

4. പിസ്ത

പിസ്തയിലും പ്യൂരിന്‍ കുറവാണ്. അതിനാല്‍ പിസ്തയും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

5. കശുവണ്ടി

പ്യൂരിന്‍ കുറവുള്ള അണ്ടിപരിപ്പ് കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ ഏറെ ഗുണം ചെയ്യും.

6. ഡ്രൈഡ് ചെറി

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഡ്രൈഡ് ചെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

7. ഉണക്കമുന്തിരി

പ്യൂരിന്‍ കുറവും പൊട്ടാസ്യം കൂടുതലുമുള്ള ഉണക്കമുന്തിരി കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

8. ഈന്തപ്പഴം

ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News