ഭർത്താവ് നിറത്തിൻ്റെ പേരിൽ നിരന്തരമായി അപമാനിച്ചു; മലപ്പുറത്ത് നവവധു ആത്‍മഹത്യ ചെയ്ത നിലയിൽ

നിറത്തിൻ്റെ പേരിൽ നിരന്തരമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തതിൽ മനംനൊന്ത് കൊണ്ടോട്ടിയിൽ നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് ഇന്നു രാവിലെ 10 മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരമായി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് മരിച്ച ഷഹാനയുടെ കുടുംബം ആരോപിച്ചു.

ALSO READ: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം, മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്

പെൺകുട്ടിയുടെ ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം. നിറം കുറവാണെന്ന് പറഞ്ഞ് ഷഹാനയെ നിരന്തരമായി ഭർത്താവ് കുറ്റപ്പെടുത്തുമായിരുന്നുവെന്നും ആത്മഹത്യ കടുത്ത മാനസിക പീഡനം മൂലമാണെന്നുമാണ് ആരോപണം.

ALSO READ: പൊള്ളാച്ചിയിൽ നിന്നും പറത്തിയ ഭീമൻ ബലൂൺ പാലക്കാട് കന്നിമാരിയിൽ ഇടിച്ചിറക്കി; പിന്നിട്ടത് 20 കിലോമീറ്റർ ദൂരം, സുരക്ഷിതരായി യാത്രികർ

നിറത്തിൻ്റെ പേരിൽ ഭർത്താവ് വിവാഹ ബന്ധം വേർപെടുത്താൻ നിർബന്ധിച്ചിരുന്നെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. 2024 മെയ് 27 ന് ആയിരുന്നു ഇരുവരുടെയും വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News