പരീക്ഷയ്ക്ക് ചില വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക്, വിദ്യാർഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

സ്കൂൾ പരീക്ഷയിലെ ചില വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു. ബിഹാറിലെ ഭഗൽപൂർ ജില്ലയിലാണ് സംഭവം. അർധ വാർഷിക പരീക്ഷയ്ക്ക് ലഭിച്ച മാർക്കിൽ തൃപ്തനാവാത്തതിനാൽ പിതാവ് രാജീവ്കുമാർ സിങിൻ്റെ ലൈസൻസുള്ള റിവോൾവറിൽ നിന്നും സ്വയം വെടിയുതിർത്താണ് മകൻ സോമിൽ രാജ് (14) ജീവനൊടുക്കിയത്.

അർധവാർഷിക പരീക്ഷയ്ക്ക് ലഭിച്ച മാർക്കിൽ കുട്ടി തൃപ്തനായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പത്താം ക്ലാസുകാരനായ സോമിൽ രാജിന് സ്കൂളിലെ അർധ വാർഷിക പരീക്ഷയ്ക്ക് 3 വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് നേടിയത് കുട്ടിയെ വലിയ രീതിയിൽ വിഷമിപ്പിച്ചിരുന്നെന്ന് വീട്ടുകാർ പറഞ്ഞു.

ALSO READ: ഭീകരരുടെ ആഡംബര മോഹം അവരെ കള്ളൻമാരുമാക്കി, സിറിയൻ പ്രസിഡൻ്റ് അസദിൻ്റെ കൊട്ടാരത്തിൽ വൻ കൊള്ള; വിലപിടിപ്പുള്ള വസ്തുക്കൾ ഭീകരർ അടിച്ചുമാറ്റി

കഹൽഗാവ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ആനന്ദ് വിഹാർ കോളനിയിലെ വസതിയിൽ വെച്ചാണ് വിദ്യാർഥി വെടിയുതിർത്തിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുട്ടി സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഫോൺ പരിശോധനയിൽ വ്യക്തമായി.

വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തുടർന്ന് റിവോൾവറും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കഹൽഗാവ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദേവ് ഗുരു മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News