‘വരയോളം’; ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം നവംബർ 11 ന്

ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം “വരയോളം” സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലാ അടിസ്ഥാനത്തിൽ എടൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ വെച്ച് നവംബർ 11 നാണ് വരയോളം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

ALSO READ:2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം സമ്പൂർണ്ണമായി തുടച്ചുനീക്കിയ സംസ്ഥാനമായി കേരളം മാറും; മന്ത്രി എം ബി രാജേഷ്

മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് 2023 നവംബർ 19 ന് സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂൾ, തലശ്ശേരിയിൽ വച്ച് നടത്തപ്പെടുന്ന ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം ‘താലന്ത് ‘ ന്റെ പ്രകാശന ചടങ്ങിൽ വച്ച് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. വാട്ടർ കളറാണ് ചിത്രരചനാ മാധ്യമം.പേപ്പർ നൽകും. മറ്റ് ആവശ്യമായ ഉപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം.

ALSO READ:ദുരിതാശ്വാസ ക്യാമ്പിൽ ബോംബിട്ട് ഇസ്രയേൽ; ആദ്യ ദിവസം റഫാ ഗേറ്റ് കടന്ന് 400 ലേറെ പേർ

എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 2000 എസ് എസ് എൽസി ബാച്ച് ”നെല്ലിക്ക’ യാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് : 8075779406 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം. നവംബർ 8 നാണ് രജിസ്ട്രേഷനുള്ള അവസാന തീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News