തുടർച്ചയായ രണ്ടാംപാദത്തിലും കേന്ദ്ര പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ ലാഭം കുത്തനെ ഇടിഞ്ഞു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയാനുള്ള സാധ്യത ഇതോടെ മങ്ങി.
ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഉപകമ്പനികളെ കൂട്ടാതെയുള്ള തനിച്ചുള്ള ലാഭം 99% കുറഞ്ഞ് 180 കോടി രൂപയായി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 12,967 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 2.02 ലക്ഷം കോടി രൂപയിൽ നിന്ന് 4% കുറഞ്ഞ് 1.95 ലക്ഷം കോടി രൂപയിലെത്തി. ഉപകമ്പനികളെയും ചേർത്ത് കമ്പനി രേഖപ്പെടുത്തിയത് 449 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ശരാശരി ഗ്രോസ് റിഫൈനിങ് മാർജിൻ (ജിആർഎം) മുൻവർഷത്തെ സമാനപാദത്തിലെ 13.12 ഡോളറിൽ നിന്ന് 4.08 ഡോളറായി ഇടിഞ്ഞതാണ് തിരിച്ചടി. ഓരോ ബാരൽ ക്രൂഡ് ഓയിലും സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലെത്തിക്കുമ്പോൾ കമ്പനി നേടുന്ന ലാഭമാണിത്. നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യൻ ഓയിലിന്റെ ഒറ്റക്കുള്ള ലാഭം 81% കുറഞ്ഞ് 2,643 കോടി രൂപയായിരുന്നു.
ALSO READ; കൈയിലൊതുങ്ങാതെ പൊന്ന്; സ്വര്‍ണ വില കുതിച്ചുയര്‍ന്നു, ചരിത്ര റെക്കോര്‍ഡില്‍ നിരക്ക്
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) 88% ഇടിവോടെ 631 കോടി രൂപ ലാഭമാണ് കഴിഞ്ഞപാദത്തിൽ നേടിയത്. വരുമാനം പക്ഷേ 5% ഉയർന്ന് 1.08 ലക്ഷം കോടി രൂപയായി. ശരാശരി ജിആർഎം 13.33 ഡോളറിൽ നിന്ന് 3.12 ഡോളറിലേക്ക് ഇടിഞ്ഞു. ഇറാനിൽ ആക്രമണം നടത്തിയ ഇസ്രയേൽ ഇറാന്റെ ക്രൂഡ് ഓയിൽ റിഫൈനറികൾ, ആണവകേന്ദ്രങ്ങൾ എന്നിവയെ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് ക്രൂഡ് ഓയിൽ വില ഇടിഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here