കോഴിക്കോട് എലത്തൂരില്‍ എച്ച്പി സംഭരണ കേന്ദ്രത്തില്‍ ഡീസല്‍ ചോര്‍ച്ച. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ചോര്‍ച്ച നിയന്ത്രണ വിധേയമെന്ന് എച്ച്പി അധികൃതര്‍ അറിയിച്ചു. സംഭരണ കേന്ദ്രത്തിന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം.
ALSO READ: അസമിൽ ബീഫിന് സമ്പൂർണ്ണ നിരോധനം; വിൽക്കുന്നതും കഴിക്കുന്നതും വിലക്കി ബിജെപി സർക്കാർ
ഇന്ധന ചോര്‍ച്ചക്ക് കാരണം സാങ്കേതിക പ്രശ്‌നം. ഇന്ധനം നിറയ്ക്കുന്ന ടാങ്ക് ഓവര്‍ ഫ്‌ളോ ആവുകയായിരുന്നു. ഓവര്‍ ഫ്‌ളോ ആവുന്നത് അറിയിക്കാനുള്ള അപായ മണി സംവിധാനം തകരാറിലായി. ഈ സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടയിലും ടാങ്ക് നിറച്ചു കൊണ്ടിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫയര്‍ഫോഴ്‌സും പ്രതികരിച്ചു. ഡീസല്‍ റോഡരികിലെ ഓടകളിലേക്ക് ഒഴുകിയെത്തി.
നിലവില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മാനേജര്‍ സി വിനയന്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുമെന്നും ഓവര്‍ഫ്‌ളോ ആണ് ഇന്ധനം പുറത്തേക്ക് ഒഴുകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കുറച്ച് സമയമെടുക്കുമെന്നും വിനയന്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെ വിഷയം ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here