‘രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ എന്റെ മനസ് നിറഞ്ഞു; പരിപൂര്‍ണ പിന്തുണ അദ്ദേഹത്തിന്’: എ വി ഗോപിനാഥ്

ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയില്‍ നടത്തിയ രാഷ്ട്രീയ പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട് പ്രഖ്യാപനം. തന്റെ പരിപൂര്‍ണ പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ക്ക് മാനസിക രോഗമാണ്. 2021ല്‍ പാര്‍ട്ടി വിട്ട തന്നെ 2024ല്‍ കോണ്‍ഗ്രസ് പുറത്താക്കി. പെരിങ്ങോട്ടുകുറിശ്ശിയുടെ മനസ് കെ രാധാകൃഷ്ണനൊപ്പമാണ്. ആലത്തൂര്‍ എം പിക്ക് 25 കോടി കിട്ടിയിട്ടും 1 ലക്ഷം പോലും പെരിങ്ങോട്ടുകുറിശ്ശിക്ക് കിട്ടിയില്ല. പെരിങ്ങോട്ടുകുറിശ്ശിക്ക് കൈത്താങ്ങായത് മുഖ്യമന്ത്രിയും എ കെ ബാലനുമാണ്. എ കെ ബാലന്‍ മന്ത്രിയായപ്പോള്‍ പെരിങ്ങോട്ടുകുറിശ്ശിയെ ചേര്‍ത്തുപിടിച്ചു.

ALSO READ:പൗരത്യ ഭേദഗതി നിയമം ഭരണഘടനാ ലംഘനമായേക്കാമെന്ന് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

പ്രസംഗത്തിനിടെ എ വി ഗോപിനാഥ് വികാരഭരിതനായി. കോണ്‍ഗ്രസിനെ താന്‍ 60 വര്‍ഷത്തോളം സ്‌നേഹിച്ചു. എന്നാല്‍ കോണ്‍ഗ്രസ് തന്നെ വേട്ടയാടി. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് കിട്ടില്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു.

ആലത്തൂര്‍ മണ്ഡലത്തിലെ പെരിങ്ങോട്ടുകുറുശ്ശിയിലെ വോട്ടുകളില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ എ വി ഗോപിനാഥ്. കോണ്‍ഗ്രസിനകത്തെ വിഭാഗീയതയെ തുടര്‍ന്നാണ് എ വി ഗോപിനാഥ് മുമ്പ് കോണ്‍ഗ്രസ് വിട്ടത്. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളും എ വി ഗോപിനാഥന്റെ നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു.

ALSO READ:പ്രധാനമന്ത്രിയുടെ മതവിദ്വേഷ പ്രസംഗം; ദില്ലി പൊലീസിന് പരാതി നല്‍കി സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News