ബജറ്റില്‍ തിളങ്ങി പൊതുവിദ്യാഭ്യാസ മേഖല

2024-25 സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനസൗഹൃദമായ ബജറ്റാണ് ഇത്തവണ മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത ബജറ്റായിരിക്കും 2024ലേത് എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിവെയ്ക്കുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്.

Also Read :സുതാര്യം സൗഹൃദം; കരുതലിന്റെ ‘മലൈക്കോട്ടൈ’ ബജറ്റ്

കാരണം ഒരു സാധാരണക്കാരനേയും ഒരുരീതിയിലും ബുദ്ധിമുട്ടിക്കാത്ത സാമ്പത്തികമായി ഞെരുക്കാത്ത സൗഹൃദപരമായ ബജറ്റാണ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ത്തന്നെ സാമ്പത്തിക സൗഹൃദബജറ്റാണ് 2024ലേത് എന്ന് വ്യക്തമാണ്. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ മന്ത്രി നടത്തിയത്. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ ചുവടെ

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപ

സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ 10 കോടി രൂപ

സ്‌കൂളുകള്‍ സാങ്കേതിക സൗഹൃദമാക്കാന്‍ 27.50 കോടി രൂപ

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ 5.15 കോടി രൂപ

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് 14.80 കോടി രൂപ

സ്‌കൂളുകളുടെ ആധുനികവല്‍ക്കരണത്തിന് 33 കോടി രൂപ

എല്ലാ ജില്ലയിലും ഓരോ മോഡല്‍ സ്‌കൂള്‍

സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് സമ്പ്രദായം

അധ്യാപകര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ റസിഡന്‍ഷ്യല്‍ പരിശീലനം

ഡിഡി, ഡി ഇ ഒ, എ ഇ ഒ, അധ്യാപകര്‍ തുടങ്ങിയവരുടെ പെര്‍ഫോമന്‍സ് വിലയിരുത്തും

ആധുനിക സാങ്കേതികവിദ്യകളെ മനസ്സിലാക്കാനുള്ള പദ്ധതികള്‍ക്കായി ഒരു കോടി രൂപ

സ്‌കൂള്‍ സൗജന്യ യൂണിഫോം പദ്ധതിക്ക് 15.34 കോടി രൂപ വര്‍ദ്ധിപ്പിച്ച് 155.34 കോടി രൂപ

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പുതിയ പദ്ധതിക്കായി 50 കോടി രൂപ

കൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 38.50 കോടി രൂപ

ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.20 കോടി രൂപ

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയ്ക്ക് 13 കോടി രൂപ

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ

എസ് സി ഇ ആര്‍ ടി യ്ക്ക് 21 കോടി രൂപ

എസ് എസ് കെയുടെ സംസ്ഥാന വിഹിതം 55 കോടി രൂപ

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നുള്ള പദ്ധതിക്ക് 340 കോടി രൂപ

ഉച്ചഭക്ഷണ പദ്ധതിക്ക് ആകെ 382.14 കോടി രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News