നവകേരള സദസിന് പണം അനുവദിച്ചു; പഞ്ചായത്ത് പ്രസിഡണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു കോണ്‍ഗ്രസ്

യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നവകേരള സദസിനു സംഭാവനകള്‍ നല്‍കരുതെന്ന കെ പി സി സി യുടെ നിര്‍ദ്ദേശം നിലനില്‍ക്കെ. ഇത് ലംഘിച്ച് കോട്ടയം ജില്ലയില്‍ യു ഡി എഫ് ഭരിക്കുന്ന വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി സംഭാവന നല്‍കിയ സംഭവത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈല കുമാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നതായി ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു.

Also Read: പീരുമേടിലെ നവകേരള സദസിൽ ജനസാഗരം ; ഫോട്ടോ ഗ്യാലറി

നവകേരള സദസ്സിനു സംഭാവന നല്‍കിയ വിഷയത്തില്‍ വെച്ചൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , യു ഡി എഫ് ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കുള്‍പ്പെടെയുള്ള പങ്ക് കണ്ടെത്തുന്നതിനായി കെ പി സി സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളിയെയും ,ഡി സി സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാറിനെ ചുമതലപ്പെടുത്തി. ആരോപണങ്ങള്‍ തെളിയുന്ന പക്ഷം കടുത്ത നടപടി ഉണ്ടാകുമെന്നും ഡി സി സി പ്രസിഡന്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News