റേഷന്‍ വാതില്‍പ്പടി വിതരണം; 50 കോടി അനുവദിച്ചു

റേഷന്‍ ഭക്ഷ്യധാന്യത്തിന്റെ വാതില്‍പ്പടി വിതരണം ഉറപ്പാക്കുന്നതിന്റെ ചെലവിനായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 50 കോടി രൂപ അനുവദിച്ചു. അധിക സംസ്ഥാന വിഹിതമായാണ് തുക ലഭ്യമാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ദേശീയ ഭക്ഷ്യ നിയമത്തിന്‍ കീഴില്‍ റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തിന്റെ നിരക്ക് ക്വിന്റലൊന്നിന് 65 രൂപയാണ്. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടണമെന്നാണ് വ്യവസ്ഥ.

എന്നാല്‍, കേരളത്തില്‍ ക്വിന്റലൊന്നിന് 190 മുതല്‍ 200 രൂപവരെ കൈകാര്യ, ട്രാന്‍പോര്‍ട്ടിങ് ചെലവ് വരുന്നു. ഇതില്‍ 32.50 രൂപ ഒഴികെയുള്ള തുക സംസ്ഥാനം നല്‍കേണ്ടിവരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News