സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖാന്തിരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് ഈ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 27.5 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
നഗരസഭകളുമായി ചേര്‍ന്നുകൊണ്ട് 65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, മരുന്ന്, കൗണ്‍സിലിംഗ്, പാലിയേറ്റീവ് സേവനം, ഹെല്‍പ്പ് ഡെസ്കിന്റെ സേവനം, വാതില്‍പ്പടി സേവനം എന്നിവ നല്‍കി ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് വയോമിത്രം.
പദ്ധതിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷവും 27.5 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു- മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
also read; മാര്‍ക്ക് ലിസ്റ്റ് വിവാദം; ഡിജിപിക്ക് പരാതി നല്‍കി ആര്‍ഷോ; അന്വേഷണത്തിന് ഉത്തരവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here