കാഷ്യു ബോര്‍ഡിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള തോട്ടണ്ടി പരമാവധി വിലകുറച്ച് വാങ്ങി വ്യവസായ സ്ഥാപനങ്ങള്‍ക്ക് ന്യായവിലയ്ക്ക് നല്‍കുവാന്‍ വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് കാഷ്യു ബോര്‍ഡ്. കാപ്പെക്‌സും കാഷ്യു കോര്‍പ്പറേഷനും കാഷ്യു ബോര്‍ഡ് വഴി ഏറ്റവും നല്ല കശുവണ്ടി ശേഖരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മിതമായ കൈകാര്യച്ചെലവ് മാത്രം എടുത്തുകൊണ്ട് മറ്റു വ്യവസായ സ്ഥാപനങ്ങള്‍ക്കും ബോര്‍ഡ് കശുവണ്ടി ലഭ്യമാക്കുന്നുണ്ട്. കശുവണ്ടി വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക കാഷ്യു ബോര്‍ഡിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.
കാഷ്യു ബോര്‍ഡിന് അനുവദിച്ച 43.55 കോടി രൂപ കശുവണ്ടി വ്യവസായ മേഖലയ്ക്ക് മികച്ച ഉണര്‍വ് നല്‍കും. തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ നല്‍കാന്‍ ഇതിലൂടെ കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here