ഭവനരഹിതർക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിക്ക് 130 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാന വിഹിതമാണ് അനുവദിച്ചത്. ഇതോടെ പദ്ധതിക്ക് ഈ വർഷം 356 കോടി രൂപ നൽകി.
also read: സർവീസ് പെൻഷൻ കുടിശിക തുക മൂന്നാം ഗഡു അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ
അതേസമയം ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ അഞ്ച് ലക്ഷം വീടുകള്‍ അനുവദിച്ച വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇത്രയും ജനകീയവും വിപുലവുമായ ഒരു ഭവനനിര്‍മ്മാണ പദ്ധതി രാജ്യത്ത് മറ്റെങ്ങുമില്ല. ഇക്കഴിഞ്ഞ ബജറ്റില്‍ 2024 മാര്‍ച്ച് ആകുമ്പോഴേക്കും അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കരാര്‍ വെച്ച വീടുകള്‍ പൂര്‍ത്തിയാകുന്നതോടെ ആ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
also read: ചെലവ് കുറഞ്ഞ പാലം നിര്‍മാണരീതി വികസിപ്പിച്ച് പൊതുമരാമത്ത് വകുപ്പ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here