മലബാറിലെ ക്ഷേത്രങ്ങൾക്കായി ധനസഹായം അനുവദിച്ചു

മലബാറിലെ ക്ഷേത്രങ്ങൾക്ക് 10. 92 ലക്ഷം കോടി രൂപയുടെ ജീർണ്ണോദാരണ സഹായം മലബാർ ദേവസ്വം ബോർഡ് അനുവദിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് 634 ക്ഷേത്രങ്ങൾക്കായി പണം അനുവദിച്ചത്.  467 പൊതു ക്ഷേത്രങ്ങൾ, 138 സ്വകാര്യ ക്ഷേത്രങ്ങൾ, 29 പട്ടിക വിഭാഗം ക്ഷേത്രങ്ങൾ എന്നിവയ്ക്കാണ് പണം അനുവദിച്ചത്.

ALSO READ: പേടിഎമ്മിന്റെയും ഫോണ്‍പേയുടെയും എതിരാളി; ‘ജിയോ പേ’ സേവനവുമായി റിലയൻസ്
മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം ആർ മുരളി, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി എം ജി രാജമാണിക്യം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിച്ച് മുഖ്യധാരയിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായാണ് പണം അനുവദിച്ചതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

ALSO READ: ‘അത് കേരളത്തിന്‍റെ അവകാശമല്ല, കേന്ദ്രത്തിന്‍റെ ഔദാര്യമാണ്’; വായ്‌പ പരിധിയില്‍ നാടിനെ അപമാനിച്ച് കെ സുരേന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News