ഡിമാൻഡ് കുറഞ്ഞ വൈൻ നശിപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ചു

ഡിമാൻഡ് കുറഞ്ഞ ലിറ്റർ കണക്കിനു വൈൻ നശിപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ്. ഏകേദശം 1,787 കോടി രൂപയുടെ ധനസഹായമാണ് ഫ്രാൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർക്കറ്റിൽ കെട്ടിക്കിടക്കുന്ന ലിറ്റർ കണക്കിനു വരുന്ന വൈൻ ആണ് നശിപ്പിക്കേണ്ടത് .വൻ സാമ്പത്തിക തിരിച്ചടി നേരിടുന്ന ഉൽപാദകരെ സഹായിക്കാനാണു സർക്കാറിന്റെ ഈ ഇടപെടൽ.ഈ സാഹചര്യത്തിൽ നേരത്തെ യൂറോപ്യൻ യൂനിയൻ 160 മില്യൻ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ഫ്രഞ്ച് സർക്കാരും വലിയ തുക സഹായം പ്രഖ്യാപിച്ചത്.

also read:ആദിത്യ എല്‍-1 വിക്ഷേപണം ശനിയാഴ്ച
വിലയിടിവ് തടയുക എന്ന ലക്ഷ്യത്തോടെയാണു സഹായം പ്രഖ്യാപിച്ചതെന്ന് ഫ്രഞ്ച് കൃഷി മന്ത്രി പറഞ്ഞു. ഇതുവഴി വരുമാനത്തിനുള്ള പുതിയ വഴികൾ കണ്ടെത്താൻ ഉൽപാദകർക്കാകും. ആളുകൾ മദ്യം ഉപയോഗിക്കുന്നതിലുണ്ടായ വർധനവാണ് വൈനിന് ഡിമാൻഡ് കുറഞ്ഞത്. വൈനിനു ഉപഭോക്തക്കൾ കുറഞ്ഞതോടെ വൈൻ വിലയും കുത്തനെ കുറയ്ക്കാൻ ഉൽപാദകർ നിർബന്ധിതരായി. എങ്കിലും ലിറ്റർ കണക്കിനു വീഞ്ഞ് ഉൽപന്നങ്ങൾ ആണ് ഔട്ട്‌ലെറ്റുകളിലും ഫാക്ടറികളിലും ഉൾപ്പടെ കെട്ടിക്കിടക്കുകയാണ്.

also read:കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ചു; യുവാവിന് കേൾവിശക്തി നഷ്ടമായി

അതുപോലെ കൊവിഡ് സാഹചര്യവും ആളുകളുടെ മദ്യ ഉപയോഗത്തിൽ മാറ്റമുണ്ടാക്കി. നശിപ്പിച്ച വീഞ്ഞിലെ ആല്‍ക്കഹോള്‍ സാനിറ്റൈസർ, ക്ലീനിങ് ഉൽപന്നങ്ങൾ, പെർഫ്യൂം തുടങ്ങിയവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News