കാസർഗോഡ് ജില്ലയുടെ വ്യാവസായിക ഉന്നമനം; 6 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചു

കാസർഗോഡ് ജില്ലയുടെ വ്യാവസായിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് 6 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചു. നിലവിൽ കാസർഗോഡ് പ്രവർത്തിക്കുന്ന 27 വ്യവസായ യൂണിറ്റുകൾക്കൊപ്പം 11 യൂണിറ്റുകൾ കൂടി ആരംഭിക്കുന്നതോടെ നൂറോളം തൊഴിലവസരങ്ങളും കോടികളുടെ നിക്ഷേപവുമാണ് കാസർഗോഡ് വരുക. മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കാസർഗോഡ് അനന്തപുരം വ്യവസായ പാർക്കിൽ 13 വ്യവസായ യൂണിറ്റുകൾ ഇന്ന് പ്രവർത്തനം ആരംഭിക്കുമെന്നും വ്യക്തമാക്കി.

ALSO READ:അഞ്ചുദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

കാസർഗോഡ് ജില്ലയിലെ അനന്തപുരം വ്യവസായ പാർക്കിൽ 13 വ്യവസായ യൂണിറ്റുകൾ നാളെ പ്രവർത്തനം ആരംഭിക്കുകയാണ്. ഒപ്പം പാർക്കിന്റെ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി വ്യവസായപ്ലോട്ടിന് പുതുതായി ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന 27 വ്യവസായ യൂണിറ്റുകൾക്കൊപ്പം 11 യൂണിറ്റുകൾ കൂടി ആരംഭിക്കുന്നതോടെ നൂറോളം തൊഴിലവസരങ്ങളും കോടികളുടെ നിക്ഷേപവുമാണ് കടന്നുവരിക. കാസർഗോഡ് ജില്ലയുടെ വ്യാവസായിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് 6 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്. 12 കോടിയോളം രൂപയുടെ പ്രവർത്തനങ്ങൾക്കായുള്ള പ്രൊപ്പോസലും വകുപ്പിന്റെ പരിഗണനയിലാണ്.

ALSO READ:നിപ പഠനം; വൈറസ് ബാധിത പ്രദേശങ്ങളില്‍ വിദഗ്ധ സംഘം ഇന്ന് എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News