നേമം മണ്ഡലത്തിലെ റോഡ് പുനർ നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചു

നേമം നിയോജക മണ്ഡലത്തിലെ തളിയൽ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള റോഡിലെ വെള്ളക്കെട്ട് പരിഹരിച്ച് റോഡ് പുനർ നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചു. 39.44 ലക്ഷം രൂപയും ഈ പ്രദേശത്തെ ബണ്ടിൻ്റെ നിർമ്മാണത്തിനായി 36 ലക്ഷം രൂപയും എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

പ്രസ്തുത തുക വിനിയോഗിച്ച് നിർമ്മിച്ച റോഡുകളുടെയും ബണ്ടിന്റെയും ഉദ്ഘാടനം നിർവഹിച്ചതായും മന്ത്രി പറഞ്ഞു. പരവൻകുന്ന് നവോദയ റസിഡന്റ്സ് അസോസിയേഷൻ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഇതിലേയ്ക്കായി എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി എന്നും മന്ത്രി കുറിച്ചു.

ALSO READ:നവീകരിച്ച സി എം ഒ പോർട്ടലിൻ്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

നേമം നിയോജക മണ്ഡലത്തിലെ തളിയൽ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള റോഡിലെ വെള്ളക്കെട്ട് പരിഹരിച്ച് റോഡ് പുനർ നിർമ്മിക്കുന്നതിനായി 39.44 ലക്ഷം രൂപയും ഈ പ്രദേശത്തെ ബണ്ടിൻ്റെ നിർമ്മാണത്തിനായി 36 ലക്ഷം രൂപയും എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കുകയുണ്ടായി. പ്രസ്തുത തുക വിനിയോഗിച്ച് നിർമ്മിച്ച റോഡുകളുടെയും ബണ്ടിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
പരവൻകുന്ന് നവോദയ റസിഡന്റ്സ് അസോസിയേഷൻ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഇതിലേയ്ക്കായി
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. പ്രസ്‌തുത തുക ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച റോഡിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News