ട്രെയിനില്‍ തീവെച്ച സംഭവം; മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ തീവെച്ച സംഭവത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളി സ്വദേശിനി റഹ്‌മത്ത്, സഹോദരി പുത്രി രണ്ട് വയസ്സുകാരി സെഹ്‌റ, മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി നൗഫീഖ് എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

റഹ്‌മത്തിന്റെ മൃതദേഹം പാലോട്ട്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും നൗഫീഖിന്റെ മൃതദേഹം എടയന്നൂര്‍ ജുമാമസ്ജിദിലും സെഹ്‌റയുടെ മൃതദേഹം ചാലിയം ജുമാമസ്ജിദിലുമാണ് സംസ്‌കരിച്ചത്. നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ട്രെയിനിന്റെ ഡി1 കോച്ചിൽ മൂന്ന് യാത്രക്കാർ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. ഉടൻ കോഴിക്കോട് റെയിൽവേ പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. പൊള്ളലേറ്റ അഞ്ചു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും നാലു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് യാത്രക്കാർക്കും പൊള്ളലേറ്റത്. തലശേരി നായനാർ റോഡ് സ്വദേശി അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂർ സ്വദേശി അശ്വതി എന്നിവർക്കാണ് പരുക്കേറ്റത്.

ഞായറാഴ്ച രാത്രി 9:30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി2 കോച്ചില്‍ നിന്ന് ഡി 1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമി എത്തി.

തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു. എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ഒഴിച്ച ശേഷം പെട്ടന്ന് തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News