ആലപ്പുഴയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംസ്കാരം ഇന്ന്

Accident DYFI Members

ആലപ്പുഴയിൽ ഇന്നലെ വൈകിട്ട് വാഹനാപകടത്തിൽ മരണപ്പെട്ട ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി രജീഷിന്റെയും അനന്തുവിന്റെയും സംസ്ക്കാരം ഇന്ന് നടക്കും. ഇന്നു വൈകിട്ട് നാലിനാണ് സംസ്കാരം നടക്കുക. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴയ്ക്കിടയിലാണ് കലവൂരിന് സമീപം മാരൻകുളങ്ങര റോഡിൽ അപകടം സംഭവിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ കലുങ്കിൽ ഇടിച്ച് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ മുൻ സീറ്റിൽ യാത്ര ചെയ്തിരുന്ന രജീഷിനും അനന്തുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

Also Read; ദില്ലിയിൽ വിദ്യാർത്ഥികൾ മരിച്ച സംഭവം; 13 സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്‌മെന്റുകൾ അടച്ചുപൂട്ടി

അപകടത്തെ തുടർന്ന് പൂർണമായും തകർന്ന കാറിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഡി വൈ എഫ് ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയും ആര്യട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗവുമായിരുന്നു എം രജീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News