മഹാരാഷ്ട്രയില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്ത പോഷകാഹാരത്തില്‍ ഫംഗസും പുഴുക്കളും

മഹാരാഷ്ട്രയിലെ ആദിവാസി ഭൂരിപക്ഷമുള്ള പാല്‍ഗാര്‍ ജില്ലയില്‍ സില്ലാ പരിഷത്ത് – സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിതരണം ചെയ്ത പോഷകാഹാര സ്‌നാക്‌സില്‍ ഫംഗസും ജീവനുള്ള ലാര്‍വകളും. സംഭവം ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഭക്ഷണം വിതരണം ചെയ്തവര്‍ക്കെതിരെ ലബോറട്ടറി ഫലം വന്നതിന് ശേഷം നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ ഗോവിന്ദ് ബോഡ്‌കേ പറഞ്ഞു.

ALSO READ: http://തൃപുരയില്‍ ബംഗ്ലാദേശ് ടൂറിസ്റ്റുകള്‍ക്ക് റൂമും ഭക്ഷണവും നല്‍കില്ല; തീരുമാനവുമായി ഹോട്ടല്‍ അസോസിയേഷന്‍

രണ്ട് സ്‌കൂളുകളിലെ ആഹാരത്തിലാണ് ഫംഗസ് ബാധ ശ്രദ്ധയില്‍പ്പെട്ടത്. ചിക്കി എന്ന പേരുള്ള മധുരവും പോഷകാംശം കൂടിയതുമായ സ്‌നാക്കിലാണ് പ്രശ്‌നം ഉണ്ടായിരിക്കുന്നത്. പരാതിയുമായി രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തിയതോടെയാണ് ഇത് പുറംലോകം അറിയുന്നത്.

ALSO READ: http://കനത്ത മഴയെത്തുടർന്ന് കോഴിക്കോട് കൊയിലാണ്ടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

തങ്ങളുടെ കുട്ടികളുടെ ആരോഗ്യം അപകടത്തിലാണെന്നും എന്ത് വിശ്വസിച്ച് ഇത്തരം ആഹാരം കഴിക്കുന്നത് അനുവദിക്കുമെന്നും രക്ഷകര്‍ത്താക്കള്‍ ചോദിക്കുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കാനും സ്‌കൂള്‍ അറ്റന്റന്‍സില്‍ കുറവു വരാതിരിക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണ് ഈ സ്‌നാക്ക്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here