ചാലക്കുടിയിൽ ഫർണീച്ചർ വർക്ക് ഷോപ്പിൽ തീപിടുത്തം; 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

തൃശ്ശൂര്‍ ചാലക്കുടി മേലൂരിൽ ഫർണീച്ചർ വർക്ക് ഷോപ്പിൽ തീ പിടുത്തം. നിരവധി ഫര്‍ണീച്ചര്‍ ഉത്പന്നങ്ങളും യന്ത്രങ്ങളും, മരങ്ങളും കത്തിനശിച്ചു. മേലൂർ നടുത്തുരുത്തി സ്വദേശി ബെൻസി തോമസിന്‍റെ ഉടമസ്ഥതയിലുള്ള നെല്ലിക്കുളം വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് പുലർച്ചെ മൂന്നുമണിയോടെ തീപിടുത്തമുണ്ടായത്.

ALSO READ: സംശയങ്ങൾക്കു മറുപടി നൽകുക മാത്രമല്ല നിങ്ങൾക്കിഷ്ട്ടപ്പെട്ട ജോലിക്ക് അപേക്ഷിക്കാനുള്ള സഹായവും ചെയ്തു തരും; ജോബ് സ്റ്റേഷനുകളുടെ പ്രവർത്തനം വിശദീകരിച്ച് തോമസ് ഐസക്

മേല്‍ക്കൂര വീഴുന്ന ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടുകാരാണ് തീപിടുത്തം ഉണ്ടായ വിവരം ആദ്യം അറിഞ്ഞത്. ചാലക്കുടിയിൽ നിന്നും അങ്കമാലിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

ALSO READ: ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളുടെ അപ്പീൽ തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News