സിദ്ധാർത്ഥൻ്റെ മരണം; വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി

പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥനെ ആക്രമിച്ച വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി. 12 വിദ്യാർത്ഥികൾക്ക് എതിരെ കൂടി നടപടി. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേർക്ക് ഒരു വർഷത്തേക്ക് ഇൻ്റേഷണൽ പരീക്ഷാ വിലക്ക്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി.

Also Read: ഓസ്‌ട്രേലിയയില്‍ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് മികച്ച അവസരമൊരുങ്ങുന്നു

12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. അക്രമം നോക്കി നിന്ന മുഴുവൻ പേർക്കും ഏഴു ദിവസത്തേക്ക് സസ്പെൻഷൻ നൽകി. 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉള്ളവർക്കാണ് ശിക്ഷ. കേസിലെ പ്രതികളായ 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

Also Read: ജാതി, മതം, ഭാഷ എന്നിവ വേണ്ട; കർശനനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇതിനിടയില്‍ പൊലീസില്‍ കീഴടങ്ങിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍,അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. പ്രതികള്‍ക്ക് എതിരെ മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News