ജസ്‌ന കേസിൽ തുടരന്വേഷണം; സിബിഐയ്ക്ക് നിർദേശം നൽകി തിരുവനന്തപുരം സിജെഎം കോടതി

ജസ്‌ന കേസിൽ തുടരന്വേഷണം. സിബിഐയ്ക്ക് നിർദേശം നൽകി തിരുവനന്തപുരം സി ജെ എം കോടതി. ജസ്‌നയുടെ പിതാവ് നൽകിയ ഹർജിയിലാണ് വിധി. സിബിഐ നൽകിയ റിപ്പോർട്ട് കോടതി തള്ളി.

ALSO READ: പാനൂരിലെ വിഷ്‌ണുപ്രിയ വധക്കേസ്; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

പിതാവ്  ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം സി ജെ എം കോടതിയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.  ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. ജസ്ന എല്ലാ വ്യാഴാഴ്ചയും പോകാറുള്ള പ്രാർത്ഥന കേന്ദ്രത്തിൽ വച്ചാണ് യുവാവിനെ പരിചയപ്പെട്ടത് എന്നാണ് പിതാവ് പറയുന്നത്. ഇത് ഉൾപ്പെടെയുള്ള തെളിവുകളാണ് മുദ്ര വച്ച കവറില്‍  ജെയിംസ് കോടതിയില്‍ സമർപ്പിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആകാം എന്നതാണ് കോടതിയുടെ വിധി. കേസിൽ കൂടുതൽ തെളിവുകൾ ഇല്ല എന്ന വാദവും തിരുവനന്തപുരം സി ജെ എം കോടതി നിരാകരിച്ചു.  കോടതിവിധിയിൽ സന്തോഷം ഉണ്ടെന്ന് ജസ്നയുടെ പിതാവ് ജോസഫ് പ്രതികരിച്ചു.
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്. 2021 ഫെബ്രുവരിയിൽ ആണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. തുടർന്ന് മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ അവസാനിപ്പിച്ച കേസാണ് ഇപ്പോൾ ജെസ്നയുടെ പിതാവിൻറെ പക്കലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിലേക്ക് എത്തിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News