ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കായി ജി- ഗൈറ്റര്‍; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു

പക്ഷാഘാതത്തിലൂടെയും അപകടങ്ങള്‍ കാരണവും നടക്കാന്‍ ശേഷി നഷ്ടപ്പെട്ടവരെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന റോബോട്ടിക് സംവിധാനമായ ജി ഗൈറ്ററിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യ വകുപ്പും കെ ഡിസ്‌കും കൂടിയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍, അഡ്വാന്‍സ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ടായ ജി ഗൈറ്റര്‍ സാധ്യമാക്കിയത്. ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രി മാറി.

Also Read : ക്രാഷ് ടെസ്റ്റിനൊരുങ്ങി ടാറ്റ; ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളിൽ ആദ്യത്തെ ടെസ്റ്റ്

സ്ട്രോക്ക്, സ്‌പൈനല്‍ കോര്‍ഡ് ഇഞ്ചുറി, ആക്സിഡന്റ്, പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താന്‍ പഠിപ്പിക്കുന്ന റോബോട്ട് ആണ് ജി ഗൈറ്റര്‍. ഇത്തരം രോഗാവസ്ഥകള്‍ മൂലം നടക്കാനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. ജി ഗൈറ്റര്‍ സാങ്കേതിക വിദ്യയിലൂടെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, വേഗത്തിലുള്ള പുനരധിവാസത്തിലേക്ക് അവരെ നയിക്കാനും സാധിക്കും.

Also Read : കേരളം ലോകത്തിന് മാതൃക; ഊര്‍ജസ്വലനായ ടൂറിസം മന്ത്രി എല്ലാ ആശയങ്ങളെയും ഏറ്റെടുക്കുന്നു: സന്തോഷ് ജോര്‍ജ് കുളങ്ങര

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ വേഗത്തില്‍ അറിയാന്‍ സാധിക്കുന്ന ആന്റിബയോഗ്രാം ആപ്ലിക്കേഷന്‍ ആന്‍ഡ് യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പ് ജന്‍ റോബോട്ടിക്‌സാണ് ജി- ഗൈറ്റര്‍ വികസിപ്പിച്ചത്. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനായി. കൗണ്‍സിലര്‍ പാളയം രാജന്‍, കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന്‍, ജന്‍ റോബോട്ടിക്സിലെ എം കെ വിമല്‍ ഗോവിന്ദ്, അഫ്സല്‍ മുട്ടിക്കല്‍, എന്‍ പി നിഖില്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News