വിലവർധനവ് തടയാൻ മാർക്കറ്റിൽ ശക്തമായ ഇടപെടലാണ് ഇടതു സർക്കാർ നടത്തുന്നത്: മന്ത്രി ജി ആർ അനിൽ

വിലവർധനവ് തടയാൻ മാർക്കറ്റിൽ ശക്തമായ ഇടപെടലാണ് ഇടതു സർക്കാർ നടത്തുന്നത് എന്ന് മന്ത്രി ജി ആർ അനിൽ.റേഷൻ വ്യാപാരികളുടെ കമ്മീഷന്റെ കാര്യത്തിൽ പ്രത്യേക സമിതിയെ ചുമതപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കമ്മീഷൻ വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു.

മാർക്കറ്റ് ഇടപെടലിനായി 15 കോടി രൂപയാണ് സർക്കാർ ഈ ബഡ്ജറ്റിൽ അധികമായി നൽകിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ ബാധ്യത വളരെ വലുതാണെന്നും അത് കൊടുത്തു തീർക്കുന്നതിനുള്ള ഇടപെടലും സർക്കാർ നടത്തിവരുന്നുവെന്നും മന്ത്രി പറഞ്ഞു.വിപണി ഇടപെടലിൽ 15 കോടി അധികം ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്.സർക്കാർ ഇച്ഛാശക്തിയെ ചോദ്യം ചെയ്യേണ്ടതില്ല എന്നും മന്ത്രി വ്യക്തമാക്കി.താങ്കൾ ഉൾപ്പെടെ ഉണ്ടാക്കിയ കുടിശിക കൂടുതലാണെന്നും അതുൾപ്പടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അനൂപ് ജേക്കബിനോട് മന്ത്രി പറഞ്ഞു.

ALSO READ: ‘ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്തു’, ദൗത്യസംഘം ആന മണ്ണുണ്ടി വന മേഖലയിൽ, ട്രീ ഹട്ടിൽ കയറി മയക്കുവെടി വെക്കും

ഒരു കിലോ അരി പോലും കേന്ദ്രം കൂട്ടി തന്നില്ല. ഭാരത് അരി നേരിട്ട് കടകളിൽ എത്തിക്കുകയാണ്,ഇത് ഒരിക്കലും പ്രതീക്ഷിച്ചതല്ല.സപ്ലൈകോ വഴി ആയിരുന്നെങ്കിൽ 25 രൂപക്ക് കൊടുക്കാമായിരുന്നുവെന്നും പുനഃപരിശോധിക്കണമെന്ന ആവശ്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: രജത ജൂബിലി: കുടുംബശ്രീയുടെ വളർച്ചയും വികാസവും സംബന്ധിച്ച ചരിത്രം ഒപ്പിയെടുക്കാൻ പ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News