റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംങ് ദീർഘിപ്പിച്ചു: മന്ത്രി ജി ആർ അനിൽ

g r anil

കെ വൈ സി മസ്റ്ററിംങ് നവംബർ 5 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി ആർ അനിൽ.സംസ്ഥാനത്ത് പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡ് അംഗങ്ങളിൽ 113.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.ഇ കെ വൈസി അപ്ഡേഷനുള്ള സമയപരിധി ഒക്ടോബർ 25 ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 6 ശതമാസത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തികരിക്കാൻ ഉള്ളതായി കാണുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ മസ്റ്ററിംഗ് 2024 നവംബർ 5 വരെ നീട്ടാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ഇ- കെ വൈസി മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ 5 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്ത മുൻഗണനാ കാർഡ് അംഗങ്ങൾ പ്രധാനമായും ഇ-പോസിൽ വിരലടയാളം പതിയാത്തവർ കിടപ്പ് രോഗികൾ,അഞ്ച് വർഷങ്ങൾക്ക് മുൻപ് ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസ്സിൽ താഴെയുള്ളതുമായ കുട്ടികൾ,വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ളവർ,വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ളവർക്കും റേഷൻ വിഹിതം ലഭ്യമാക്കും. മുൻഗണനാ കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ, നിലവിൽ മസ്റ്ററിംഗ് നടത്തി വരുന്നു. ഈ പ്രവർത്തി നവംബർ 5 വരെ തുടരും .

വിവിധ കാരണങ്ങളാൽ ഇ-പോസിൽ വിരലടയാളം പതിയാത്തവരുടെ ബസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കുന്നതാണ്. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും. കുട്ടിയായിരുന്നപ്പോൾ ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസ്സിൽ താഴെയുള്ളതുമായ കുട്ടികളുടെ മസ്റ്ററിംഗ് ഐറിസ് സ്കാനർ ഉപോഗിച്ച് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഈ കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് പുതിയ ആധാർ എടുക്കുന്ന പക്ഷം ഇപ്പോൾ തന്നെ മസ്റ്ററിംഗ് വിജയകരമായി പൂർത്തീകരിക്കാൻ കഴിയും.

ALSO READ: നല്ല വിമർശനത്തിന് സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്; എം വി ഗോവിന്ദൻ മാസ്റ്റർ

വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് മതിയായ സമയം നൽകും. മറ്റുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇത്തരക്കാർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളത്. അർഹരെന്ന് കാണുന്ന പക്ഷം ഈ വിഭാഗത്തിൽപ്പെട്ടവരെ മുൻഗണനാ ലിസ്റ്റിൽ നിന്നും ഒഴിവാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് എൻആർ കെ സ്റ്റാറ്റസ് നൽകി കാർഡിൽ ഉൾപ്പെടുത്തുവാനാണ് സർ ഉദ്ദേശിക്കുന്നത്. മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനായി നാട്ടിലെത്തേണ്ടതില്ല. ഇത്തരത്തിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാവർക്കും മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസരം നൽകിക്കൊണ്ട് മസ്റ്ററിംഗ് 100 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News