ജി7 രാജ്യങ്ങളുടെ വാര്‍ഷിക യോഗം ജപ്പാനിലെ ഹിരോഷിമയില്‍ ഇന്ന് ആരംഭിക്കും

ജി7 രാജ്യങ്ങളുടെ വാര്‍ഷിക യോഗം ജപ്പാനിലെ ഹിരോഷിമയില്‍ ഇന്ന് ആരംഭിക്കും. മെയ് 21 വരെ തുടരുന്ന യോഗത്തില്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാഷ്ട്രത്തലവന്മാരും ഒപ്പം യൂറോപ്യന്‍ യൂണിയന്‍ ലോക ബാങ്ക്, ഐഎംഎഫ് തുടങ്ങിയ സംഘടനാ നേതാക്കളും പങ്കെടുക്കും.

റഷ്യ- യുക്രൈന്‍ യുദ്ധം, സാമ്പത്തിക മേഖലയിലെ ചൈനയുടെ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന യോഗത്തില്‍ ക്ഷണിതാക്കളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലിന്‍സ്‌കി അടക്കം 9 രാഷ്ട്ര നേതാക്കളും പങ്കെടുത്ത് സംസാരിക്കും. യോഗത്തില്‍ റഷ്യക്കും ചൈനയ്ക്കുമെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് സാധ്യത.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ലോകരാജ്യങ്ങളുടെ ആണവായുധ ശേഖരം തുടങ്ങിയ വിഷയങ്ങളും ഹിരോഷിമയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചാവിഷയങ്ങളായേക്കും. ജി7 രാജ്യങ്ങള്‍ ജപ്പാനില്‍ ഒത്തുചേരുമ്പോള്‍ മധ്യേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുമായുള്ള ചര്‍ച്ചകളിലാണ് ചൈന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News