മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രി; ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവം കൊല്ലത്ത് അരങ്ങേറുന്ന വേളയിൽ മന്ത്രി വീണ ജോർജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോർജിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അഡ്വ. ജി സ്റ്റീഫൻ എംഎൽഎ തന്റെ ഫേസ്ബുക് പേജിൽ മന്ത്രിയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചു.

ALSO READ: സഞ്ജയ് സിങ്ങിന്റെ സസ്‌പെൻഷൻ; ഗുസ്തി ഫെഡറേഷന്‍ കോടതിയിലേക്ക്

1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്‌, ആരോഗ്യ വകുപ്പ്‌ മന്ത്രി സഖാവ് വീണാ ജോർജ്ജ്‌ എന്നാണ് സ്റ്റീഫൻ എം എൽ എ കുറിച്ചത്.

ALSO READ: എട്ട് കിലോമീറ്റർ ജോഗ് ചെയ്ത് വിവാഹവേദിയിലെത്തി അമീർ ഖാന്റെ മരുമകൻ; വിമർശിച്ച് സോഷ്യൽ മീഡിയ

അഡ്വ. ജി സ്റ്റീഫൻ എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ്

അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവത്തിന്‌ കൊല്ലത്ത്‌ തിരി തെളിയുമ്പോൾ, 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്‌ ….
ആരോഗ്യ വകുപ്പ്‌ മന്ത്രി സ: വീണാ ജോർജ്ജ്‌
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News