ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാർത്ത; നിയമനടപടി സ്വീകരിക്കുമെന്ന് ജി സ്റ്റീഫൻ എംഎൽഎ

‘ജീ സ്റ്റീഫൻ എംഎൽഎ യുടെ കാറിന്‌ വഴിമാറാത്തതിന്‌ മർദ്ദനം’ എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വ്യാജവാർത്തയ്‌ക്കെതിരെ ജി സ്റ്റീഫൻ എംഎൽഎ രംഗത്തെത്തി. തീർത്തും തെറ്റായ വാർത്തയാണ് പ്രചരിപ്പിച്ചതെന്നും ഈ വാർത്ത തിരുത്തി നൽകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Also Read: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ നവമാധ്യമ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘ ജീ സ്റ്റീഫൻ എം എൽ എ യുടെ കാറിന്‌ വഴിമാറാത്തതിന്‌ മർദ്ദനം ‘
സത്യം ചെരുപ്പിട്ട്‌ വരുമ്പോഴേയ്ക്കും നുണ കാതങ്ങൾ സഞ്ചരിക്കും എന്ന പഴഞ്ചൊല്ല് യാഥാർത്ഥ്യമാകുന്ന കാഴ്ചയാണ്‌ ‌ഇന്ന് രാവിലെ മുതൽ ഒരു വിഭാഗം മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത.
ഇവിടെ എന്താണ്‌ സത്യാവസ്ഥ എന്ന് തെറ്റിദ്ധരിക്കപ്പെട്ടവരേയും എന്നെ സ്നേഹിക്കുന്നവരേയും ബോദ്ധ്യപ്പെടുത്തേണ്ടത്‌ ഒരു ജനപ്രതിനിധി എന്ന നിലയിലും ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകൻ എന്ന നിലയിലും എന്റെ ബാദ്ധ്യതയാണ്‌.
കഴിഞ ദിവസം (15.07.2024) കാട്ടാക്കട തുങ്ങാംപാറ ക്യപ ഓഡിറ്റോറിയത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിന്‌ രാത്രി എട്ടു മണിയോടെ ഞാൻ പോയിരുന്നു.കൂന്താണി എള്ളുവിള സ്വദേശിയുടെ വിവാഹം ആയിരുന്നു. ഓഡിറ്റോയത്തിന്‌ അകത്ത്‌ എന്നെ ഇറക്കിയ ശേഷം എന്റെ വാഹനം പാർക്ക്‌ ചെയ്യുന്നതിനായി പാർക്കിംഗ്‌ ഏര്യയിലേയ്ക്ക്‌ പോയി.ഞാൻ വിവാഹ മണ്ഡപത്തിലേയ്ക്കും. വധൂവരന്മാരെയും ബന്ധുമിത്രാദികളേയും കണ്ട ശേഷം പുറത്ത്‌ വന്ന്, എന്റെ കാർ വിളിച്ച്‌ ഞാൻ മടങ്ങി പോകുകയും ചെയ്തു.
രാത്രിയോടെ ചില സുഹ്യത്തുക്കൾ വിളിച്ച്‌ എന്റെ വാഹനവുമായി ബന്ധപ്പെട്ട്‌ എന്തങ്കിലും പ്രശ്നം ഉണ്ടായോ എന്ന് അന്വേഷിച്ചു. അങ്ങനെ ഒരു വിഷയം എന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നും എന്താണ്‌ എന്നും അന്വേഷിച്ചു. അപ്പോഴാണ്‌ ബിനീഷ്‌ എന്ന പരാതിക്കാരൻ വന്ന വാഹനം പാർക്ക്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ തർക്കം ഉണ്ടായി എന്നും എം എൽ എ. യുടെ വാഹനം ആ സമയത്ത്‌ അവിടെ ഉണ്ടായിരുന്നു എന്ന് അയാൾ സൂചിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. പരാതിക്കാരനും വിവാഹത്തിൽ പങ്കെടുക്കാൻ വന്നവരും തമ്മിലുണ്ടായ പ്രശ്നത്തെ എം എൽ എയുടെ വാഹനവുമായി ബന്ധിപ്പിക്കാൻ എന്തിനാണ്‌ ഏഷ്യാനെറ്റ്‌ ശ്രമിച്ചത്‌ എന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല. എന്റെ വാഹനം , വിഷയം ഉണ്ടായി എന്ന് പറയുന്ന സമയത്ത്‌ പാർക്ക്‌ ചെയ്തിരിക്കുകയായിരുന്നു. എന്റെ വാഹനത്തിന്‌ അപ്പോൾ പോകേണ്ടതും ഉണ്ടായിരുന്നില്ല. കാരണം ആ സമയം ഞാൻ മണ്ഡപത്തിന്‌ പുറത്തേയ്ക്ക്‌ വന്നിരുന്നില്ല. എന്റെ വാഹനത്തിന്‌ ഏതെങ്കിലും ഒരു വാഹനം മാർഗ്ഗ തടസ്സവും ഉണ്ടാക്കിയിട്ടില്ല. മറ്റേതെങ്കിലും വാഹനത്തിന്‌ പരാതിക്കാരന്റെ വാഹനം മാർഗ്ഗ തടസ്സം ഉണ്ടാക്കിയിരുന്നോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്‌.
പരാതിക്കാരൻ മാധ്യമങ്ങളോട്‌ തന്റെ ഭാഗം വിശദീകരിക്കുന്ന ഘട്ടത്തിൽ എം എൽ എ യുടെ വാഹനത്തിൽ എം എൽ എ യും ഡ്രൈവറും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്‌.ഞങ്ങൾ ഇല്ലാതെ നിർത്തിയിട്ടിരുന്ന എന്റെ വാഹനത്തിന്‌ എങ്ങനെയാണ്‌ മറ്റൊരു വാഹനം മാർഗ്ഗതടസ്സം ഉണ്ടാക്കുന്നത്‌ എന്ന് എനിക്ക്‌ ബോദ്ധ്യമാകുന്നില്ല. പരാതിക്കാരൻ കാട്ടാക്കട പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്‌ 796/2024 ആയി രജിസ്റ്റർ ചെയ്ത ക്രൈം കേസ്സിലും ഞാനുമായി എന്തങ്കിലും തരത്തിൽ ബന്ധം ഉണ്ട്‌ എന്ന് പറഞ്ഞിട്ടില്ല.അവിടെ വിവാഹത്തിന്‌ പോയിരുന്നു എന്നത്‌ കൊണ്ടും എന്റെ വാഹനം അവിടെ പാർക്ക്‌ ചെയ്തിരുന്നു എന്ന കാരണത്താലും എന്റെ പേര്‌ ഇങ്ങനെ ഒരു സംഭവത്തിലെയ്ക്ക്‌ വലിച്ചിഴച്ചത്‌ തീർത്തും അപലപനീയം ആണ്‌.മാധ്യമ പ്രവർത്തനം വസ്തുതകൾ പുറത്ത്‌ കൊണ്ട്‌ വരാനും യാഥാർത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുമുള്ള മാർഗ്ഗം ആണെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.
എന്നാൽ ഈ സംഭവത്തിൽ തികച്ചും ധാർമ്മികതയ്ക്ക്‌ എതിരായുള്ള ഒരു നിലപാട്‌ ആണ്‌ ഏഷ്യാനെറ്റ്‌ സ്വീകരിച്ചതായി കാണുന്നത്‌.ഒരു വീഴ്ചയും എന്റെയും എന്റെ ഡ്രൈവറുടേയും ഭാഗത്ത്‌ നിന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ , ഇത്തരത്തിൽ ഒരു തെറ്റിദ്ധാരണാജനകമായ വാർത്ത എന്റെ ഫോട്ടോ സഹിതം ഉപയോഗിച്ച്‌ ദ്യശ്യമാധ്യമത്തിൽ നൽകിയത്‌ നിയമസഭാ സാമാജികൻ എന്ന നിലയിലും ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകൻ എന്ന നിലയിലും എനിക്ക്‌ ഏറെ മാനസിക പ്രയാസം ഉണ്ടാക്കിയ സംഭവം ആണ്‌.

Also Read: മന്ത്രിയുടെ ഉറപ്പ് ലഭിച്ചു; കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു

വസ്തുക്കൾ ബോദ്ധ്യമായ സാഹചര്യത്തിൽ ഏഷ്യാനെറ്റ്‌ ഈ വാർത്ത തിരുത്തി സംപ്രക്ഷേപണം ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം തുടർ നിയമനടപടികൾ സ്വീകരിക്കുന്നതാണ്‌.എന്നിൽ വിശ്വാസം അർപ്പിച്ച അരുവിക്കരയിലെ ജനങ്ങൾക്കും ഇടതുപക്ഷ പ്രവർത്തകർക്കും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കുന്നതിനാണ്‌ ഇത്തരത്തിൽ ഒരു വിശദീകരണം നൽകുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News