കെ.സി വേണുഗോപാലിനോടും വി.ഡി സതീശനോടുമുള്ള അഭിപ്രായ ഭിന്നതയില്‍ യാതൊരു കുറവുമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അവസരം നോക്കി തര്‍ക്ക പരിഹാരത്തിനായി പെരുന്നയില്‍ എത്തിയ നേതാക്കള്‍ ദോശ കഴിച്ചാണ് മടങ്ങിയതെന്നും പരിഹാസം. സംസ്ഥാന സര്‍ക്കാരുമായി പിണക്കവുമില്ലെന്നും, നല്ല ബന്ധമാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Also Read : എന്‍ബിഎ അക്രെഡിറ്റേഷന്‍ മികവില്‍ 2 എഞ്ചിനീയറിംഗ് കോളേജുകള്‍ കൂടി: മന്ത്രി ഡോ. ബിന്ദു
മാര്‍ ജോസ് പൗവ്വത്തിലിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വി.ഡി.സതീശനും കെ.സി.വേണുഗോപാലും പെരുന്നയില്‍ എത്തിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. തന്റെ മര്യാദ കൊണ്ടാണ് സ്വീകരിച്ചത്. രാഷ്ട്രീയം പറഞ്ഞിരുന്നെങ്കില്‍ പുറത്തിറക്കി വിടേനെയെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചു.
Also Read : സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസ്സില്‍ ആഭ്യന്തര കലഹം; പോരടിച്ച് ഒരുവിഭാഗം
സംസ്ഥാന സര്‍ക്കാരുമായി എന്‍എസ്എസ്സിന് യാതൊരു പിണക്കവുമില്ല. സര്‍ക്കാറിനോടുള്ള അഭിപ്രായഭിന്നത കൊണ്ടല്ല വൈക്കം സത്യാഗ്രഹത്തിന് ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാതിരുന്നതെന്നും പ്രതീകരിച്ചു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമാണ് സുകുമാരന്‍ നായര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നത്. ആ അവസരത്തിലും സതീശനോടും, വേണുഗോപാലിനോടുള്ള തന്റെ എതിര്‍പ്പ് അദ്ദേഹം മറച്ചു വെച്ചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here