ജി20 ഉച്ചകോടി വേദിയില്‍ 28 അടി ഉയരത്തില്‍ നടരാജ ശില്‍പം: തഞ്ചാവൂരില്‍ നിന്ന് ദില്ലിയിലേക്ക്

സെപ്തംബറില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടി വേദിയില്‍ 28 അടി ഉയരത്തിലുള്ള നടരാജ ശില്‍പം സ്ഥാപിക്കും. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലൈ എന്ന ഗ്രമാത്തില്‍ നിന്നാണ് ശില്‍പം ദില്ലിയില്‍ എത്തിക്കുന്നത്. 19 ടണ്‍ ഭാരമുള്ള ശില്‍പം സ്വര്‍ണം, വെള്ളി, ഈയം, ചെമ്പ്, ടിന്‍, മെര്‍ക്കുറി, ഇരുമ്പ്, സിങ്ക്  എന്നീ എട്ടു ലോഹങ്ങളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25 ന് തമി‍ഴ്നാട്ടില്‍ നിന്ന് പുറപ്പെട്ട ശില്‍പം ദില്ലിയിലെ പ്രഗതിമൈതാനിയില്‍ എത്തിക്കും.

ALSO READ: ഉത്തര്‍പ്രദേശിലെ വിദ്വേഷാഭ്യാസം: അധ്യാപികയ്ക്കെതിരെ കേസെടുത്താല്‍ തീരുമോ വെറുപ്പിന്‍റെ രാഷ്ട്രീയം

സ്വാമിമലൈയില്‍ നിന്നുള്ള ശ്രീകണ്ഠ സ്ഥാപതിയും സഹോരന്മാരായ രാധകൃഷ്ണ സ്ഥാപതി, സ്വാമിനാഥ സ്ഥാപതി എന്നിവരാണ് ശില്‍പിയുടെ നിര്‍മ്മാതാക്കള്‍. ചിദംബരം, കോനേരിരാജപുരം തുടങ്ങിയ ചോള കാലത്തെ നടരാജ ശില്പത്തിന്റെ മാതൃകയാണ് ഈ പ്രതിമയുടെ നിര്‍മ്മാണത്തില്‍ പിന്തുടര്‍ന്നതെന്ന് ശില്‍പികള്‍ പറഞ്ഞു. ശില്‍പികളായ സദാശിവം, ഗൗരിശങ്കര്‍, സന്തോഷ് കുമാര്‍, രാഘവന്‍ എന്നിവരും പദ്ധതിയില്‍ പങ്കാളികളായി.

ALSO READ:ബിജെപി എംപിയുടെ വീട്ടില്‍ പത്ത് വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

പണി പൂര്‍ത്തിയാക്കാന്‍ ആറ് മാസമെടുത്തു. 2023 ഫെബ്രുവരി 20 നാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രതിമയുടെ ഓര്‍ഡര്‍ നല്‍കിയത്. ഏകദേശം 10 കോടി രൂപയാണ് പ്രതിമയുടെ വില. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സിലെ പ്രൊഫസര്‍ അചല്‍ പാണ്ഡ്യയ്ക്ക് ശില്‍പികള്‍ പ്രതിമ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News