കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശത്തേക്കും: യാത്ര ആസ്വദിച്ച് വിവിധ രാജ്യങ്ങളിലെ ജി 20 പ്രതിനിധികള്‍

രാജ്യത്തിന്‍റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശ രാജ്യങ്ങളിലേക്കും എത്തുകയാണ്. ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ കേരളത്തിന്‍റെ സ്വന്തം ജലമെട്രോയിലെ യാത്ര ആസ്വദിക്കാനെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 75 പേരാണ് കേരളത്തിന്‍റെ  ജലമെട്രോ അനുഭവിച്ചറിയാന്‍ എത്തിയത്.

ALSO READ: ബ്രിജ് ഭൂഷണിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി, ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി ജലമെട്രോ  മെട്രോ വിദേശ പ്രതിനിധികള്‍ക്ക് സമ്മാനിച്ചത് കൊച്ചിയുടെ പുതിയ യാത്രാനുഭവമാണ്. സുരക്ഷ, അടിസ്ഥാന സൗകര്യം, കുറഞ്ഞ യാത്രാനിരക്ക് എന്നിവയെല്ലാം സംഘത്തെ അത്ഭുതപ്പെടുത്തി.

വൈപ്പിനില്‍നിന്ന് റോ റോ സര്‍വീസില്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക്. അവിടെനിന്ന് കൊച്ചി മെട്രോയുടെ ഇലക്ട്രിക് ഫീഡര്‍ ബസില്‍ ജൂതത്തെരുവിലെത്തിയ സംഘം സിനഗോഗും ഡച്ച് പാലസും സന്ദര്‍ശിച്ചശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.

ALSO READ:  ചൂടില്‍ തളര്‍ന്നുവീണ ഒട്ടകത്തിന് വെള്ളം നല്‍കി ട്രക്ക് ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News