യുക്രെയിന്‍ വിഷയത്തില്‍ ജി 20യില്‍ സംയുക്ത പ്രസ്താവനയ്ക്ക് ധാരണ. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ പ്രകാരം യുക്രെയ്ന്‍ വിഷയത്തില്‍ പരിഹാരമുണ്ടാകണമെന്നും ഭക്ഷ്യ- ഊര്‍ജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ലെന്നുമാണ് ദില്ലി പ്രഖ്യാപനം.
ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ പ്രകാരം യുക്രെയ്ന്‍ വിഷയത്തില്‍ പരിഹാരമുണ്ടാകണമെന്ന സംയുക്ത പ്രസ്താവനയ്ക്കാണ് ജി 20യില്‍ ധാരണയായത്. ഒരു രാജ്യത്തിന് നേര്‍ക്കും കടന്ന് കയറ്റം പാടില്ല. ഭക്ഷ്യ- ഊര്‍ജ സുരക്ഷയെ കരുതി സൈനിക നീക്കവും പാടില്ലെന്ന ദില്ലി പ്രഖ്യാപനമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ പൊതുവായ സമവായമാന്നെ് വിദേശകാര്യമന്ത്രി എസ് ജയശങ്കറും നിര്‍മല സീതാരാമനും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, ദില്ലി ഡിക്ലറേഷന്‍ വിജയം കണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും റഷ്യയുടെ പേര് പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. യുക്രെയ്ന്‍ വിഷയത്തെ അപലപിക്കുമ്പോഴും റഷ്യയുടെ പേര് മാറ്റി നിര്‍ത്തിയാണ് പ്രസ്താവന. ഉച്ചകോടിയില്‍ രാവിലെ നടന്ന ഒരു ഭൂമി എന്ന സെഷനില്‍ ജൈവഇന്ധനം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോളിലേക്ക് മാറണം. ഈ കൂട്ടായ്മയുടെ ഭാഗമാകാന്‍ മോദി ലോക രാഷ്ട്രങ്ങളെ ക്ഷണിച്ചു. ഒരു കുടുംബം എന്ന സെഷന് ശേഷം രാത്രിയോടെയാണ് രാഷ്ട്രപതിയുടെ അത്താഴവിരുന്ന്. അത്താഴവിരുന്നിലേക്ക് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗയ്ക്ക് ക്ഷണമില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രാജസ്ഥാനിലെയും ചത്തീസ്ഗഡിലെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുക്കില്ല. അവരുടെ വിമാനങ്ങള്‍ക്ക് ദില്ലിയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അനാരോഗ്യം മൂലം മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, എച്ച് ഡി ദേവഗൗഡ എന്നിവരും എത്തില്ല. പ്രതിപക്ഷനിരയില്‍ നിന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജാര്‍ഖണ്ഡില്‍ നിന്നും ഹേമന്ദ് സോറന്‍, ബിഹാറില്‍ നിന്നും നിതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
Also Read: ദില്ലിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here