ജി 20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിന് കൈമാറി

ജി 20 ഉച്ചകോടി സമാപിച്ചു. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ബ്രസീലിന് കൈമാറി. യുക്രൈന്‍ വിഷയമുള്‍പ്പെടെ പ്രതിപാദിക്കുന്ന സംയുക്ത പ്രസ്താവന ജി 20 അംഗീകരിച്ചു. അടുത്ത ജി 20 ഉച്ചകോടി ബ്രസീലില്‍ നടക്കും.

അവസാനദിനമായ ഇന്ന് ‘ഒരുഭാവി’ എന്ന വിഷയത്തിലാണ് പ്രത്യേക ചര്‍ച്ച നടന്നത്. ഭാവിയിലെ വെല്ലുവിളികള്‍, സാങ്കേതിക വിഷയങ്ങള്‍, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വിഷയങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്തു. മെച്ചപ്പെട്ട ഭൂമിക്കായി സൃഷ്ടപരമായ ചര്‍ച്ചകളെന്നാണ് പ്രധാനമന്ത്രി ഈ സെഷനെ വിശേഷിപ്പിച്ചത്. സെഷന് മുന്നോടിയായി ഇന്തോനേഷ്യന്‍ പ്രസിഡന്റും ബ്രസീല്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൃക്ഷത്തൈ സമ്മാനിച്ചു.

READ MORE:റൗഡി ലിസ്റ്റിൽപ്പെട്ടയാളുടെ വീട്ടിൽ മാരകായുധങ്ങളുമായെത്തി ആക്രമണം; 3 പേർ അറസ്റ്റിൽ

രാവിലെ രാജ്ഘട്ടിലെത്തിയ രാഷ്ട്രത്തലവന്‍മാര്‍ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. അതേസമയം ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവര്‍ നേരത്തെ മടങ്ങി.

READ MORE:‘ഇവള് പുലിയാണെട്ടോ’! മലയാളത്തിന്റെ മഞ്ജു വാര്യരിന് ഇന്ന് പിറന്നാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News