ദില്ലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം. രാവിലെ രാജ്ഘട്ടിലെത്തുന്ന ലോകനേതാക്കള്‍ മഹാത്മാഗാന്ധിയുടെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കും. ഒരു ഭാവി എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷന്‍ ഇന്നു നടക്കും. ജി 20 വേദിയായ ഭാരതമണ്ഡപത്തില്‍ നേതാക്കള്‍ മരത്തൈ നടും.
രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്ന് ചര്‍ച്ചകള്‍ നടക്കുക. കഴിഞ്ഞ ദിവസത്തെ ജി 20 ഉച്ചകോടി ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. യുക്രൈനില്‍ സമാധാനം ഉറപ്പു വരുത്താന്‍ ജി 20 പ്രതിജ്ഞാബദ്ധമെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവനയും ഉച്ചകോടി പുറത്തിറക്കി.
READ MORE:യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്; കിരീടം കോക്കോ ഗോഫിന്
വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ഉറപ്പാക്കും. ക്രിപ്‌റ്റോ കറന്‍സിക്ക് അന്താരാഷ്ട്ര നിയന്ത്രണ ചട്ടങ്ങള്‍ ഉണ്ടാകും. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലും സംരക്ഷണ ചട്ടങ്ങള്‍ക്ക് രൂപം നല്‍കും. ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഉച്ചകോടിയുടെ പ്രമേയം ആഹ്വാനം ചെയ്യുന്നു.
READ MORE:ആദിത്യ എല്‍ 1 കുതിപ്പ് തുടരുന്നു; മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here