റഷ്യ- യുക്രെയിൻ യുദ്ധത്തിൽ പരിഹാരം കാണാൻ ചൈന വേണം: ജി7

റഷ്യ- യുക്രെയിൻ യുദ്ധത്തിൽ പരിഹാരം കാണാൻ ചൈന വേണമെന്ന് ജി7. റഷ്യ ബാക്മത്ത് കീഴടക്കിയെന്ന വാർത്ത വരുമ്പോ‍ഴും യുക്രെയിൻ പ്രസിഡൻ്റ്  വ്ളോദിമിര്‍ സെലന്‍സ്കി  യോഗത്തിൽ തുടർന്നു. യുക്രെയിൻ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കും ക്ഷണമുണ്ട്.

ചൈനയെ തന്ത്രപ്രധാന പങ്കാളിയാക്കിമാറ്റി ബന്ധം തുടരണമെന്ന ആഗ്രഹം പങ്കുവെച്ച ജി7 രാജ്യങ്ങളുടെ കൂട്ടായ്മ പ്രധാന രാഷ്ട്രീയ നീക്കത്തിനാണ് ലക്ഷ്യമിടുന്നത്. യുക്രെയിൻ യുദ്ധത്തിൽ ചൈനക്ക് പരിഹാരമാർഗ്ഗം നിർമിക്കാനും യുദ്ധം അവസാനിപ്പിക്കാനും കഴിയും. ചൈനയെ റഷ്യക്ക് മേലുള്ള സമ്മർദശക്തിയായി ഉപയോഗിക്കണം. ചൈന സൈനികവത്കരണം നടത്തുന്നുവെന്ന് വിമർശനങ്ങൾ ഉയർന്നുവെങ്കിലും ഐക്യപ്പെട്ടുകൊണ്ട് തുടരാനാണ് പൊതുധാരണ. എന്നാൽ, യുദ്ധം പരിഹരിക്കാനുള്ള ഇടപെടലുകൾ ആദ്യമേ ചൈന തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് .

സൗത്ത് ചൈന വിഷയത്തിൽ യോഗം ഉയർത്തിയ വിമർശനങ്ങളിൽ പ്രതികരണം നടത്തിയിട്ടുമുണ്ട് ചൈന. തങ്ങളുടെ നേരെ വരുന്ന ആക്രമണങ്ങളിലാണ് ജി7 ശ്രദ്ധയൂന്നുന്നത് എന്നാണ് ചൈനീസ് വിമർശനം.

തുടരുന്ന യുദ്ധത്തിൽ യുക്രെയിൻ്റെ പക്ഷത്തേക്ക് ആളെക്കൂട്ടാൻ ഹിരോഷിമയിൽ നേരിട്ടെത്തിയ വ്ളോദിമിര്‍ സെലിൻസ്‌കിയായിരുന്നു ജി7 യോഗത്തിൽ ഇന്നലത്തെ പ്രധാന ചർച്ച. റഷ്യ ബാക്മത്ത് കീഴടക്കിയെന്ന വാർത്തകൾ പുറത്ത് വരുന്ന ഘട്ടത്തിലായിരുന്നു യോഗവും തുടർന്നുപോയത്. സെലിൻസ്കിയുമായി നേരിട്ട് ചർച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധപരിഹാരത്തിനായി പൂർണശക്തിയുമെടുത്ത് ഇടപെടാൻ ശ്രമിക്കുമെന്ന് വാക്ക് നൽകിയിട്ടുണ്ട്. യുക്രെയിൻ സന്ദർശനത്തിനും സെലിൻസ്കി മോദിയെ ക്ഷണിച്ചിട്ടുണ്ട്. സഹകരിക്കുന്നുണ്ടെങ്കിലും ഇന്ത്യ റഷ്യൻ പക്ഷത്തെന്ന് സംശയിക്കുന്നുണ്ട് യൂറോപ്പ്. റഷ്യയുമായുള്ള ഇന്ത്യൻ എണ്ണ വ്യാപാരവും യൂറോപ്പിനെ ചൊടിപ്പിക്കുന്ന സംഗതികളിലൊന്നാണ്.

പരിസ്ഥിതി വിഷയങ്ങളിൽ ഐക്യം ഉറപ്പാക്കാനും ജി7 യോഗത്തിൽ തീരുമാനമായി. ജി7 രാജ്യങ്ങൾ 2050നകം കാർബൺ ന്യൂട്രലാകുമെന്നാണ് പ്രഖ്യാപനം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ 2070ൽ കാർബൺ ന്യൂട്രൽ ആകണമെന്നും ജി7 അഭ്യർത്ഥിച്ചിട്ടുണ്ട്. നിർമിതബുദ്ധി വിഷയത്തിൽ അന്താരാഷ്ട്ര സാങ്കേതിക സഹകരണം ഉറപ്പാക്കണമെന്നാണ് ജി7 രാജ്യങ്ങളുടെ പ്രഖ്യാപനം. അതേസമയം, ജി7 യോഗത്തിനെതിരെ ഹിരോഷിമയുടെ തെരുവിൽ പ്രതിഷേധം കടുക്കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News