പൂച്ചക്കാട് കൊലപാതകം: അന്വേഷണം ജില്ലക്ക് പുറത്തേക്ക്; ‘ജിന്നുമ്മ’യുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

gafoor haji murder case

പൂച്ചക്കാട് കൊലപാതകക്കേസിൽ അന്വേഷണം ജില്ലക്ക് പുറത്തേക്ക്. കാസർഗോഡ് ജില്ലയ്ക്ക് പുറത്തും സ്വർണ്ണം വില്പന നടത്തിയെന്ന് അന്വേഷണ സംഘത്തിന് പ്രതികൾ നൽകിയ മൊഴിയെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. അബ്ദുൾ ഗഫൂർ ഹാജി കെഎച്ച് ഷമീനയ്ക്ക് നൽകിയ സ്വർണ്ണം ബന്ധുക്കളായ പന്ത്രണ്ട് പേരുടേതായിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്വർണ്ണം തിരിച്ചു നൽകാത്തത് അബ്ദുൾ ഗഫൂർ ഹാജി ചോദ്യം ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്വർണ്ണം വിറ്റ് കിട്ടിയ പണം പ്രതികൾ ആഡംബര ജീവിതത്തിനും, ഭൂമി ഇടപാട് നടത്താനും വിനിയോഗിച്ചതായും പൊലീസ് കണ്ടെത്തി.

കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഒന്നാം പ്രതി ഉവൈസായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്. പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ജിന്നുമ്മ എന്ന ഷമീനയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.

also read; ‘പൂച്ചക്കാട് പ്രവാസിയുടെ കൊലപാതകം ആസൂത്രണം’: ഡിവൈഎസ്പി കെ ജെ ജോൺസൺ

2023 ഏപ്രില്‍ 14-ാം തീയതി പുലര്‍ച്ചെയാണ് ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം ഗഫൂര്‍ ഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്വാഭാവിക മരണമെന്ന് കരുതി പിന്നാലെ മൃതദേഹം കബറടക്കുകയുംചെയ്തു. പിന്നീടാണ് കൊലപാതകമാണെന്ന സംശയം തോന്നി അന്വേഷണം തുടങ്ങിയത്. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ. എച്ച് ഷമീന, ആൺ സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

സ്വർണ്ണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂർ ഹാജിയുടെ കയ്യിൽ നിന്ന് 596 പവൻ സ്വർണ്ണം പ്രതികൾ കൈക്കലാക്കിയിരുന്നു. ഈ സ്വർണം തിരിച്ചു നൽകേണ്ടി വരുമെന്ന് കരുതി പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂറിന്റെ വീട്ടിലെത്തി തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News