ദിവസക്കൂലിക്ക് ഗ്യാസ് സിലിണ്ടർ ചുമന്നുള്ള ജോലി, രാത്രിയിൽ പഠനം; ഒടുവിൽ ഗഗൻ എത്തിച്ചേർന്നത് ഐഐടി എന്ന തന്റെ ലക്ഷ്യത്തിലേക്ക്

പ്രതികൂല സാഹചര്യങ്ങളിലും തനറെ ജീവിത ലക്ഷത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ഗഗൻ എന്ന ചെറുപ്പക്കാരൻ. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്ക് ശേഷം ഐ.ഐ.ടിയിൽ പ്രവേശനം നേടിയ ഗഗന്റെ കഷ്ടപ്പാടുകൾ പങ്കുവെയ്ക്കുന്ന യൂട്യൂബ് വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് പ്രചോദനം നൽകുന്ന ഈ കഥ പുറംലോകമറിഞ്ഞത്.ഈ വർഷത്തെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ 5286 ആണ് ഗഗ​ന്റെ റാങ്ക്.

അലിഗഢിലെ അ​ത്രൊലി എന്ന ഗ്രാമത്തിലെ ദാരിദ്ര്യം ചുറ്റുപാദുകൾക്കിടയിൽ നിന്ന് വളർന്ന് വന്ന ഗഗന്റെ പഠനവും ജീവിതവും ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. പിതാവിനെ സഹായിക്കാനായി ഗ്യാസ് സിലിണ്ടർ ചുമക്കുക എന്ന ജോലിക്കായിരുന്നു ഗഗനും മൂത്ത സഹോദരനും പോയിരിക്കുന്നത്. ജോലി കഴിഞ്ഞുള്ള സമയത്താണ് പഠനത്തിനായി ഗഗൻ സമയം കണ്ടെത്തിയത്. രാത്രി മുഴുവൻ ഓൺലൈൻ വഴി പഠിച്ച് ബി.എച്ച്.യു ഐ.ഐ.ടിയിൽ ഇലക്ട്രിക്കൽ ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിനാണ് ഗഗൻ പ്രവേശനം നേടിയത്. ഫീസിനായി ദിവസക്കൂലിയുടെ ഒരു പങ്ക് മാറ്റിവെച്ചു. കഷ്ടപാടുകൾക്കിടയിലും ഏറെ ബുദ്ധിമുട്ടി രാജ്യത്തെ മുൻനിര ഐ.ഐ.ടികളിലൊന്നിൽ പ്രവേശനം ഉറപ്പിച്ച ഗഗന്റെ ഇച്ഛാശക്തിക്ക് ആണ് കയ്യടി നൽകേണ്ടത്.

ALSO READ:‘ഇതെഴുതുന്നത് വസ്‌തുതകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍…’; മാലിന്യ സംസ്‌കരണത്തില്‍ വി ഡി സതീശന് തുറന്ന കത്തെഴുതി മന്ത്രി എംബി രാജേഷ്

രണ്ടു തവണ ജെഇഇ മെയിൻസ് പാസായിട്ടുണ്ട് ഗഗൻ. ഗഗന്റെ അന്തിമ ലക്ഷ്യം ജെ.ഇ.ഇ അഡ്വാൻസ്ഡ് ആയതിനാൽ പരിശ്രമം തുടരുകയായിരുന്നു. ഓൺലൈൻ കോച്ചിങ് സ്ഥാപന ഉടമ ഗഗന് നാലുലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകും.

ALSO READ: ‘പിതാവിൻ്റെ ആരോഗ്യ പ്രശ്‌നത്തിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടൽ മറക്കില്ല’: പിണറായി വിജയന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News