ഐഎസ്ആര്‍ഒ ഇപ്പോള്‍ നിരവധി പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തിരക്കിലാണെങ്കിലും പ്രധാന പരിഗണനയും മുഖ്യ പദ്ധതിയും ഗഗന്‍യാന്‍ ആണെന്ന് വ്യക്തമാക്കി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ആദ്യമായി ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയാണിത്.
”ലക്ഷ്യങ്ങള്‍ നിരവധിയാണ്. ഒരു ലക്ഷ്യം മാത്രമല്ല. എന്നാല്‍ ഞങ്ങളുടെ ആദ്യ ലക്ഷ്യം ഇപ്പോള്‍ ഗഗന്‍യാന്‍ ആണ്. ഒരു ഇന്ത്യന്‍ പൗരനെ ആദ്യമായി ബഹിരാകാശത്ത് എത്തിക്കുകയും സുരക്ഷിതമായി തിരികെ എത്തിക്കുകയും ചെയ്യുക. അതാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം.”- കൊല്‍ക്കത്തില്‍ നടക്കുന്ന 2023 ഗ്ലോബല്‍ എന്‍ര്‍ജി പാര്‍മെന്റില്‍ സോമനാഥ് പറഞ്ഞു.
2025ല്‍ 400 കിലോമീറ്റര്‍ ഉയരത്തില്‍ മനുഷ്യരെ എത്തിക്കാനുള്ള മൂന്നു ദിവസത്തെ ദൗത്യമാണിത്. 2028ഓടെ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്റെ ആദ്യ മൊഡ്യൂള്‍ സജ്ജമാക്കാനും 2035 ഓടെ അത് പൂര്‍ത്തികരിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ 2040ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന ദൗത്യം ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആര്‍ഒയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം സൂര്യനെ കുറിച്ച് പഠിക്കാനായുള്ള ആദിത്യ എല്‍1 2024 ജനുവരി 7ഓടെ ലാഗ്‌റേഞ്ച് പോയിന്റ് ഒന്നില്‍ ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ നിന്നും അപ്പോള്‍ 1.5 മില്യണ്‍ കിലോമീറ്റര്‍ അകലെയാകും ആദിത്യ. എല്‍1ല്‍ നിലയുറപ്പിക്കുന്ന ആദിത്യയ്ക്ക് ഗ്രഹണങ്ങള്‍ ഒന്നുമില്ലാതെ തുടര്‍ച്ചയായി സൂര്യനെ വീക്ഷിക്കാന്‍ കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here