ഗഗൻയാൻ പരീക്ഷണം വിജയം

ഗഗനയാന്റെ പരീക്ഷണ വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് 9 മിനിറ്റ് 51 സെക്കൻഡിൽ. പരീക്ഷണ വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു എന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. റോക്കറ്റിൽ നിന്നും വേർപെട്ട ക്രൂ മൊഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് കടലിൽ പതിച്ചത്. നാവികസേനയുടെ കപ്പലിൽ ക്രൂ മൊഡ്യൂൾ കരയിലെത്തിക്കും.

Also read:ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി പൊലീസിനെ വാട്‌സാപ്പില്‍ അറിയിക്കാം

5 സെക്കന്റ് മാത്രം ബാക്കി നിൽക്കെ ഗഗൻയാന്റെ പരീക്ഷണ വിക്ഷേപണം നിർത്തിവയ്‌ക്കേണ്ടി വന്നെങ്കിലും വീണ്ടും വിക്ഷേപണം നടത്തുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം നടത്തിയത്.

Also read:നെഞ്ചു വേദനയാണ്,ആശുപത്രിയിലേക്കു പോകണമെന്ന് രാത്രി ഫോൺ ചെയ്ത് പറഞ്ഞു; ആദിത്യന്റെ വിയോഗത്തിൽ കരച്ചിലടക്കാനാകാതെ സീരിയൽ കുടുംബം

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിൽ നിർണായകമായിരുന്നു ഇന്നത്തെ പരീക്ഷണം.ടെസ്റ്റ് മെഡ്യൂൾ അബോർട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിട്ടുള്ള പേര്. സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News