5 സെക്കന്റ് മാത്രം ബാക്കി നിൽക്കെ ഗഗൻയാന്റെ പരീക്ഷണ വിക്ഷേപണം നിർത്തിവെച്ചു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ പിന്നീട് വ്യക്തത വരും.രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം നടത്താൻ തീരുമാനിച്ചത്. പരീക്ഷണ വിക്ഷേപണത്തിന് കുതിക്കാൻ 5 സെക്കന്റ് മാത്രം ബാക്കി നിൽക്കെയാണ് വിക്ഷേപണം നിർത്തിവെച്ചത്.
ALSO READ:റാഫ ഇടനാഴി തുറന്നില്ല, ഭക്ഷണവും വെള്ളവും ഇല്ലാതെ ഗാസയിലെ അഭയാർഥിക്യാമ്പുകൾ
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിൽ നിർണായകമായിരുന്നു ഇന്നത്തെ പരീക്ഷണം.ടെസ്റ്റ് മെഡ്യൂൾ അബോർട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിട്ടുള്ള പേര്. സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിക്കുക.നിർണ്ണായക പരീക്ഷണ ദൗത്യത്തിന് സജ്ജമെന്ന് ഐഎസ്ആർഒ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here