ബെംഗളൂരുവിൽ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പൊട്ടി സ്‌ഫോടനം; രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു

ബെംഗളൂരുവില്‍ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പൊട്ടി സ്‌ഫോടനം.അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം കുടിവെള്ള പൈപ്പിടുന്നതിനായി കുഴിയെടുത്ത് നിര്‍മാണ ജോലികള്‍ നടന്നിരുന്നു. ഇതിനിടയില്‍ പാചക വാതക പൈപ്പ് ലൈനിന് കേടുപാടുപറ്റിയതാണ് സമീപത്തെ വീടുകളില്‍ പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News