ഇന്ത്യൻ പാൻ മസാല കമ്പനിയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചതിന് മുൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ. മുൻ താരമായ വിരേന്ദർ സേവാഗ്, ഇതിഹാസ താരങ്ങളായ സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവര്‍ക്കെതിരെയാണ് ഗംഭീറിൻ്റെ വിമർശനം.
ഇത്തരം കാര്യങ്ങൾ നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ റോൾ മോഡലുകളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്. ഒരാളെ അംഗീകരിക്കുന്നത് അയാളുടെ പേരല്ല, ചെയ്യുന്ന കാര്യങ്ങളാണ്. കോടിക്കണക്കിന് കുട്ടികളാണ് ഇതു കാണുന്നത് എന്നായിരുന്നു ഗംഭീർ ഒരു സ്പോര്‍ട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമാണ്’ എന്നും ഗംഭീർ പ്രതികരിച്ചു. ഒരു പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് 20 കോടി ഓഫർ ചെയ്തിട്ടും സച്ചിൻ അതു വേണ്ടെന്നു വച്ചതായും ഗൗതം ഗംഭീർ വ്യക്തമാക്കി. 2018ൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ മൂന്ന് കോടി രൂപയാണു താൻ വേണ്ടെന്നുവച്ചത്. തനിക്ക് അതു സ്വീകരിക്കാമായിരുന്നു. എന്നാൽ അർഹിക്കുന്നതേ സ്വന്തമാക്കാവൂ എന്ന് താൻ വിശ്വസിക്കുന്നതായും ഗൗതം ഗംഭീർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here