‘ഗെയിം ഓഫ് ത്രോണ്‍സി’ലെ കഥാപാത്രങ്ങളെ പുതിയ വേഷത്തില്‍ ചിത്രീകരിച്ച് മലയാളി

ലോകത്ത് ഏറ്റവും ജനപ്രിയമായ ടെലിവിഷന്‍ സീരിസ് ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ജോര്‍ജ്ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രവുമായി ബന്ധപ്പെടുത്തി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച ഒരു ചിന്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കഥ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടന്നിരുവെങ്കില്‍ കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയടക്കം എങ്ങനെ ഉണ്ടാവും എന്ന് ചിത്രീകരിച്ചിരിക്കുയാണ് ജ്യോ ജോണ്‍ മുള്ളൂര്‍ എന്ന മലയാളി. ക്വീന്‍ ഡെയ്നറിസ്, ജോണ്‍ സ്‌നോ, ആര്യ സ്റ്റാര്‍ക്ക് അടക്കമുള്ള കഥാപാത്രങ്ങളെ ഇന്ത്യന്‍ രാജകീയ വസ്ത്രത്തില്‍ പുനര്‍നിര്‍മ്മിച്ചിരിരിക്കുകയാണ് ജ്യോ ജോണ്‍. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.

മൊബൈല്‍ ഫോണും സെല്‍ഫിയുമില്ലാത്ത കാലത്ത് ജീവിച്ചിരുന്ന പ്രമുഖര്‍ സെല്‍ഫിയെടുക്കുകയാണെങ്കില്‍ എങ്ങനെയുണ്ടാകും എന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രീകരിച്ചിരിച്ചതിലൂടെ നേരത്തെ ജ്യോ ജോണ്‍ ശ്രദ്ധേയനായിരുന്നു. സെല്‍ഫി സീരീസില്‍ മഹാത്മ ഗാന്ധിയും നേതാജി സുഭാഷ് ചന്ദ്ര ബോസും, ജവഹര്‍ലാല്‍ നെഹ്രുവും, കാള്‍ മാര്‍ക്‌സും, ഡോ. ബി.ആര്‍ അംബേദ്കറും മദര്‍ തെരേസയും ഏണസ്റ്റോ ചെഗുവേരയും ജോസഫ് സ്റ്റാലിനും അബ്രഹാം ലിങ്കണും ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും മുഹമ്മദലി ജിന്നയുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളാണ് പുതിയ സാങ്കേതിക വിദ്യയില്‍ ചിത്രകാരന്‍ സൃഷ്ടിച്ചിരിക്കുന്നത്. ‘മിഡ് ജേണി’ എന്ന എഐ സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയാറാക്കിയത്. ചിത്രങ്ങള്‍ റീപെയ്ന്റ് ചെയ്യാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ചു. ജ്യോയുടെ ചിത്രങ്ങള്‍ ഇതിനോടകം ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News