ഇനി ഗാന്ധിഭവന്റെ തണലിൽ; ഏറ്റെടുക്കാൻ ഉറ്റവരില്ലാതെ മാനസിക വെല്ലുവിളി നേരിടുന്ന 17 പേരെ ചേർത്തുപിടിച്ച് ഗാന്ധിഭവൻ

Gandhibhavan accomadate 17 people in tvm

ഏറ്റെടുക്കാൻ ഉറ്റവരില്ലാതെ ഒറ്റപ്പെട്ട, മാനസിക വെല്ലുവിളി നേരിടുന്നവരെ ചേർത്തുപിടിച്ച് ഗാന്ധിഭവൻ. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ഏറ്റെടുക്കാൻ ആളില്ലാതെ, മാനസിക വെല്ലുവിളി നേരിടുന്ന നൂറുകണക്കിന് ആളുകളാണ് കഴിയുന്നത്. രോഗമുക്തരായവർ പോലും ഉറ്റവർ തിരിഞ്ഞുനോക്കാത്ത മാനസിക വിഷമത്തിൽ വീണ്ടും ആശുപത്രികളിൽ തുടരുകയാണ്. തുണയും കൂടും ഇല്ലാത്ത തിരുവനന്തപുരത്തെ പതിനേഴ് പേരെ ഗാന്ധിഭവൻ ഏറ്റെടുത്തു. ഇനിയുള്ള കാലം നല്ല ഭക്ഷണവും വസ്ത്രവുമൊക്കെയായി ഗാന്ധിഭവൻ ഇവർക്ക് തണലൊരുക്കും. ആരുമില്ലാത്തവർക്ക് ആശ്വാസമായതിന് ഗാന്ധിഭവനെ മന്ത്രി ആർ ബിന്ദു പ്രശംസിച്ചു.

Also Read: യുഎഇ പാസ് ഉപയോഗിച്ച് തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബായ് ഇമിഗ്രേഷന്‍

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഏറ്റെടുക്കാൻ ആളില്ലാതെ കഴിയുന്നവർക്ക് ഗാന്ധിഭവൻ തണൽ ഒരുക്കും. താത്പര്യമുള്ളവരെ പുനരധിവസിപ്പിക്കാൻ ഗാന്ധിഭവൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യപരിരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗാന്ധിഭവൻ ലഭ്യമാക്കും.

Also Read: പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരാഗ്യം; വെര്‍ച്വല്‍ ഫോണ്‍ ഉപയോഗിച്ച് ഭീഷണി, പ്രതിയെ തന്ത്രപരമായി കുടുക്കി പൊലീസ്

Gandhi Bhavan accommodates 17 mentally challenged people with no one to take over

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News