മലയാള ക്ലാസ്സിക്‌ സിനിമകളുടെ നിർമാതാവ്; ഗാന്ധിമതി ബാലന് വിട നൽകി സാംസ്കാരിക കേരളം

സിനിമ നിർമാതാവ് ഗാന്ധിമതി ബാലന് വിട നൽകി സാംസ്കാരിക കേരളം. തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

Also Read; സൂര്യഗ്രഹണം ലോകാവസാനമെന്ന് വിശ്വസിച്ചു; യുഎസിൽ ഭർത്താവിനെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

മലയാള ക്ലാസ്സിക്‌ സിനിമകളുടെ നിർമ്മാതാവിന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗാന്ധിമതി ബാലൻ അന്തരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ വഴുതക്കാട്ടെ വീട്ടിൽ ഗാന്ധിമതി ബാലൻ്റെ മൃതദേഹം എത്തിച്ചു. സിനിമ മേഖലയിലെ സഹപ്രവർത്തകരും, രാഷ്ട്രീയ, സംസ്കാരിക മേഖലയിലെ പ്രമുഖരടക്കം വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴുതക്കാട്ടെ വീട്ടിലേക്ക് എത്തിയത്.

Also Read; “കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണ് കേരളത്തിന്റെ റിയൽ സ്റ്റോറി”: മുഖ്യമന്ത്രി പിണറായി വിജയൻ

മൂന്നുമണി മുതൽ അയ്യങ്കാളി ഹാളിലും പൊതുദർശനം നടന്നു. പത്തനംതിട്ടയിൽ ജനിച്ച് തിരുവനന്തപുരം കർമണ്ഡലമാക്കിയ ബാലനെ കാണാൻ നിരവധി സുഹൃത്തുക്കളും, ശിഷ്യരും അയ്യങ്കാളി ഹാളിലുമെത്തി. വൈകിട്ട് 5 മണിയോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News