പ്രശസ്ത സിനിമാ നിര്‍മാതാവും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ഗാന്ധിമതി ബാലന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി.
ഒട്ടേറെ ക്ലാസ്സിക് മലയാളം സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അദ്ദേഹം. ഇത്തിരി നേരം ഒത്തിരി കാര്യം, ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികള്‍ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താമുദയം തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം കൂടെയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മന്ത്രി പറഞ്ഞു.
Also Read: സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്റെ സംസ്‌കാരം നാളെ
സാമൂഹിക, സാംസ്‌കാരിക വേദികളിലും ഗാന്ധിമതി ബാലന്‍ നിറസാന്നിധ്യമായിരുന്നു. അവതാരകയും സംരംഭകയുമായ സൗമ്യ ബാലന്‍, അനന്തപത്മനാഭന്‍ എന്നിവര്‍ മക്കളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here