ഉമ്മ ചോദിച്ച് ഗണേഷ് കുമാര്‍, മനം നിറഞ്ഞ് കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി അര്‍ജുന്‍

നിര്‍മ്മിക്കാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അര്‍ജുന്റെ കണ്ണുകള്‍ സന്തോഷത്താല്‍ തിളങ്ങി. ഏതാനും ദിവസം മുമ്പ് കെബി ഗണേഷ് കുമാര്‍ എംഎല്‍എയോട് ചേര്‍ന്നുനിന്ന് കണ്ണുനീര്‍ തുടച്ച അര്‍ജുന്‍ പക്ഷെ ഇത്തവണ ഗണേഷ് കുമാറിനെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി.

‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. വീടു തരും’ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തന്നോട് ചേര്‍ന്നുനിന്ന് കണ്ണീരണിഞ്ഞ അര്‍ജുനോട് കെബി ഗണേഷ് കുമാര്‍ ഇതുപറഞ്ഞത്. വാക്കുപാലിച്ച് ഗണേഷ് കുമാര്‍ വീണ്ടുമെത്തി. വീടിന്റെ തറക്കല്ലിടാനായിരുന്നു ഇത്തവണ എംഎല്‍എ എത്തിയത്. തറക്കല്ലിട്ടതിന് ശേഷം നിര്‍മ്മിക്കാന്‍ പോകുന്ന വീടിന്റെ ചിത്രം കണ്ടപ്പോഴായിരുന്നു അര്‍ജുന്‍ എംഎല്‍എയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചത്.

ദൈവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നായിരുന്നു വീടിന്റെ തറക്കല്ലിട്ടതിന് ശേഷം ഗണേഷ് കുമാര്‍ പറഞ്ഞത്. ‘താനൊരു നിമിത്തം മാത്രമാണെന്നും ഈ വീടു നിര്‍മ്മിച്ചു നല്‍കുന്നത് ഞാനല്ല, എന്നെ സ്‌നേഹിക്കുന്ന നാട്ടുകാരാണ്. നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നും’ ഗണേഷ് കുമാര്‍ പറയുന്ന വീഡിയോ ഇപ്പോഴാണ് വൈറലായിരിക്കുന്നത്.

‘ഒരു കുട്ടിയുടെ കാര്യം പറയാനുണ്ട്, അവന്‍ പഠനത്തിലും മറ്റും നല്ല മിടുക്കനാണെന്നും അവന് അമ്മ മാത്രമേയുള്ളുവെന്നും’ പറഞ്ഞ് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷാണ് അര്‍ജുനെ പരിചയപ്പെടുത്തുന്നത്. നേരത്തെ കമുകുംചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴായിരുന്നു ഈ പരിചയപ്പെടുത്തല്‍. ഈ സമയത്തായിരുന്നു അര്‍ജുനെ ചേര്‍ത്തുപിടിച്ച് ‘നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. വീടു തരും’ എന്ന് ഗണേഷ് കുമാര്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News