പത്തനംതിട്ടയിൽ ഇന്ന് പുലർച്ചെ കൂടൽ മുറിഞ്ഞ കല്ലിൽ ബസുമായി കാർ കൂട്ടിയിടിച്ച് നാലു പേർ മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നതാണ് പ്രാഥമിക നിഗമനമെന്ന് അറിയുന്നു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് റിപ്പോർട്ട് അതാണ്. എല്ലാവരും വളരെയധികം ശ്രദ്ധിക്കണമെന്നും അടുത്തിടെയായി അപകടങ്ങൾ വർദ്ധിക്കുന്നെന്നും മന്ത്രി പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രം അപകടം കുറയ്ക്കാൻ സാധിക്കില്ല. സ്വയം നിയന്ത്രണം കൂടി വേണം. ശ്രദ്ധയോടെ വാഹനം ഓടിക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റോഡിൻറെ അപാകത ആണെങ്കിൽ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ALSO READ; മിന്നു കെട്ടിയിട്ട് വെറും 15 ദിവസം, തീരാ നോവായി നിഖിലും അനുവും; നടുക്കം മാറാതെ നാട്
വളവുകളിൽ പലപ്പോഴും വാഹനങ്ങൾ റോഡ് നിയമനങ്ങൾ പാലിക്കുന്നില്ല. കെഎസ്ആർടിസി വാഹനങ്ങൾക്കും പ്രത്യേകം നിർദ്ദേശം നൽകുന്നുണ്ട്. സ്വിഫ്റ്റ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകും. എന്നിട്ടും നന്നായില്ലെങ്കിൽ ഒഴിവാക്കും. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് ചില റോഡുകൾ പണിഞ്ഞിരിക്കുന്നത്. ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. പല റോഡുകളും ശാസ്ത്രീയമായല്ല നിർമിച്ചിരിക്കുന്നത്. കേന്ദ്രം നാഷണൽ ഹൈവേ ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും പ്രാദേശിക പരിശോധന നടത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് കേന്ദ്രം കാര്യങ്ങൾ തിരക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ; മിന്നു കെട്ടിയിട്ട് വെറും 15 ദിവസം, തീരാ നോവായി നിഖിലും അനുവും; നടുക്കം മാറാതെ നാട്
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിക്കുകയായിരുന്നു. കാർ യാത്രികരാണ് മരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടങ്ങിയവരുടെ കാറാണ് അപകടത്തിൽ പെട്ടത്. കോന്നി മല്ലശ്ശേരി സ്വദേശികളായ ഈപ്പൻ മത്തായി, നിഖിൽ ഈപ്പൻ, അനു ബിജു, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here